എന്തുകഴിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല: നീതി ആയോഗ് സി.ഇ.ഒ
ന്യൂഡല്‍ഹി: വിദേശ വിനോദസഞ്ചാരികള്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് സര്ക്കാരുകളല്ലെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യ നിരോധനം രാജ്യത്തിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് എതിരായി ബാധിക്കും. എന്തു കഴിക്കണം, കുടിക്കണം എന്ന് തീരുമാനിക്കുന്നത് വ്യക്തിപരമായ തീരുമാനങ്ങളാണെന്നും ഇതില്‍ സര്‍ക്കാരുകള്‍ക്ക് പങ്കൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാരികളെ ആകര്ശിപ്പിക്കണമെങ്കില് അതനുസരിച്ചുള്ള സൗകര്യങ്ങള്‍ രാജ്യത്ത് വര്‍ധിപ്പിക്കേണ്ടതുണ്ട്. ബീഫും മദ്യവും നിരോധിച്ച സംസ്ഥാനങ്ങള്‍ ദുബൈ വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തിരിച്ചറിയണം. വിനോദ സഞ്ചാരികളെ ആവശ്യമുള്ള രാജ്യം അവര്‍ക്കാവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. വിനോദ സഞ്ചാരികളെ ആകര്ശിപ്പിക്കാന് പരിസര ശുചീകരണം നടത്തുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. മദ്യ നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ വിസ്കി വില്‍ക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമിതാബ് പറഞ്ഞു.
ഗുജറാത്ത്, ബിഹാര്‍, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ മദ്യം നേരത്തെ നിരോധിച്ചിട്ടുണ്ട്. കൂടാതെ മധ്യപ്രദേശ്, ചണ്ഡിഗഡ് പോലെയുള്ള സംസ്ഥാനങ്ങള്‍ കൂടി മദ്യ നിരോധനത്തിനായി ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് അമിതാഭ് കാന്തിന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."