താപനില നിരീക്ഷിക്കാന്‍ അലിഞ്ഞുചേരുന്ന സെന്‍സര്‍
പരിശോധിക്കേണ്ട സാമ്പിളില്‍ അലിഞ്ഞുചേര്‍ന്ന് താപനില അളക്കാന്‍ സഹായിക്കുന്ന സെന്‍സര്‍ കണ്ടുപിടിച്ചിരിക്കുകയാണ് സ്വിറ്റ്സര്‍ലാന്റിലെ ഒരുകൂട്ടം ഗവേഷകര്‍.
ഭക്ഷ്യസുരക്ഷാ നിരീക്ഷണത്തിനു വേണ്ടിയാണ് സെന്‍സര്‍ കണ്ടുപിടിച്ചതെങ്കിലും വൈദ്യോപകരണങ്ങളുടെയും സെന്‍സിറ്റീവായ മരുന്നുകളുടെയും താപനില അറിയാനും ഉപയോഗപ്പെടും.
നിലവില്‍ ഇത്തരം പരിശോധനകള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ വിലയേറിയ ലോഹങ്ങള്‍ ഒഴിവാക്കുകയാണ് കണ്ടുപിടുത്തത്തിന്റെ പ്രധാന ലക്ഷ്യം.
പകരം, നേര്‍ത്ത അളവില്‍ മഗ്നീഷ്യം, സിലിക്കണ്‍ ഡയോക്സൈഡ്, നൈട്രൈഡ് എന്നിവ ചേര്‍ത്ത് ഉരുളക്കിഴങ്ങ്, ചോളപ്പൊടി കൊണ്ടുണ്ടാക്കിയ പോളിമെറിനുള്ളില് സജ്ജീകരിക്കുകയാണ് ചെയ്തത്. പോളിമര്‍ ഭക്ഷ്യപദാര്ഥത്തില് നിന്നാവല് നിര്‍ബന്ധമാണ്. സിലിക്കണ്‍ ഡയോക്സൈഡ്, നൈട്രൈഡ് എന്നിവ വെള്ളത്തില്‍ കൂടിക്കലരുമെന്നതിനാലാണിത്.
മില്ലിമീറ്ററുകള്‍ മാത്രം നീളമുള്ള, മുടിനാരിനേക്കാള്‍ നേര്‍ത്തതാണ് ഈ സെന്‍സറുകള്‍. അയവുള്ളതും ആഴ്ചയോളം സാമ്പിളില്‍ സൂക്ഷിക്കാവുന്നതുമാണ് ഉപകരണം.
എക്സ്റ്റേണല്‍ ചിപ്പ് മുഖേനയാണ് സെന്‍സറുകളെ നിയന്ത്രിക്കുന്നത്. അലിഞ്ഞുചേരുന്ന സിങ്ക് വയറുകളിലാണ് ഇതു ബന്ധിപ്പിക്കുക. ചിപ്പ് ബ്ലൂടൂത്ത് വഴി സ്മാര്ട്ഫോണുമായോ കംപ്യൂട്ടറുമായോ ബന്ധിപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."