ഔഷധ ഗുണം ഏറെയുള്ള ജീരകശാല അരി ഇനി ശ്രീനാരായണപുരത്തും
മതിലകം: ഔഷധ ഗുണം ഏറെയുള്ള ജീരകശാല അരി ഇനി ശ്രീനാരായണപുരത്തും. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ ഈ വര്‍ഷം ഏകദേശം അമ്പത് ഏക്കര്‍ സ്ഥലത്താണ് കരനെല്‍ കൃഷി ഇറക്കിയിരിക്കുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി പുരുഷ സംഘവും കുടുംബശ്രി പ്രവര്‍ത്തകരുമാണ് ജനകീയനായ കൃഷി ഓഫീസര്‍ തങ്കരാജിന്റെ സഹായത്തോടെ കരനെല്‍കൃഷി ഇറക്കിയിരിക്കുന്നത.് ആവശ്യത്തിന് മഴ ലഭിച്ചത് കരനെല്‍ കൃഷിക്ക് കൂടുതല്‍ വിളവ് നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
പഞ്ചായത്ത് ഭരണസമിതിയുടേയും എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്ററുടെയും പ്രോത്സാഹനവും കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് വരാന്‍ സഹായിക്കുന്നുവെന്ന് കൃഷി ഓഫീസര്‍ സാക്ഷ്യപെടുത്തുന്നു. 18 ാം വാര്‍ഡില്‍ കൊട്ടേക്കാട്ട് ചന്ദ്രന്റെ കൃഷിയിടത്തിലാണ് ജീരകശാല നെല്ല് നൂറുമേനി വിളഞ്ഞ് നില്‍ക്കുന്നത്. ഇ.ടി ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ ജീരകശാല കരനെല്‍കൃഷിയിടം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."