എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ടില്‍ കൈയിട്ടു വാരരുത്: ചെന്നിത്തല
തിരുവനന്തപുരം: എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ജില്ലാ കലക്ടറേറ്റിലെ കൈകാര്യച്ചെലവുകള്‍ക്ക് എന്ന പേരില്‍ 1.25 ലക്ഷം രൂപ കൈയിട്ടു വാരാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തുനല്‍കി.
നിയോജക മണ്ഡലത്തിലെ ആസ്തിവികസന ഫണ്ടിന്റെ നടത്തിപ്പിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഇതു സംബന്ധിച്ച ഭരണച്ചെലവുകള്‍ക്കും അടിസ്ഥാനസൗകര്യ രൂപീകരണത്തിനുമായി ഫണ്ടായ അഞ്ചു കോടി രൂപയുടെ 0.25 നീക്കിവയ്ക്കാന്‍ ധനകാര്യവകുപ്പ് ഉത്തരവിട്ടത്.
മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചുകോടി തന്നെ അപര്യാപ്തമാണെന്ന് എം.എല്‍.എമാര്‍ പരാതിപ്പെടുമ്പോള്‍ അതില്‍ നിന്ന് 1.25 ലക്ഷം രൂപ ഭരണച്ചെലവിനെന്ന പേരില്‍ കവര്‍ന്നെടുക്കുന്നത് അംഗീകരിക്കാനാവില്ല.
എം.എല്‍.എമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷമല്ല അവരുടെ ഫണ്ടില്‍ നിന്ന് കുറവ് വരുത്താന്‍ തീരുമാനിച്ചത്. കലക്ടറേറ്റില്‍ ആസതിവികസന ഫണ്ട് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനമുണ്ടാകുന്നത് നല്ലതാണെങ്കിലും എം.എല്‍.എമാരുടെ പരിമിതമായ ഫണ്ടില്‍ കുറവ് വരുത്താനുള്ള തീരുമാനം ശരിയല്ലെന്ന് ചെന്നിത്തല കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."