വേങ്ങര ഉപതെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വോട്ടെടുപ്പ് 11ന്
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 11 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 15ന് നടക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.കെ.എന്‍.എ ഖാദര്‍, എല്‍.ഡി.എഫിന് അഡ്വ.പി.പി ബഷീര്‍, എന്‍.ഡി.എ കെ. ജനചന്ദ്രന് മാസ്റ്റര്‍, അഡ്വ.കെ.സി നസീര്‍ (എസ്.ഡി.പി.ഐ) എന്നിവരെ കൂടാതെ രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്.
മണ്ഡലത്തിലെ നിശബ്ദ പ്രചാരണം നാളെ നടക്കും. വേങ്ങര മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ സീറ്റില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നായിരുന്നു കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവച്ചത്.
1.70 വോട്ടര്‍മാരുള്ള വേങ്ങര മണ്ഡലത്തില്‍ മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്.
ശക്തമായ പ്രചാരണം നടക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പര്യാടനത്തിനു പുറമേ ഇന്നലെ ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്, കോടിയേരി ബാലകൃഷ്ണന്, കുമ്മനം രാജശേഖരന് എന്നിവരും പ്രചാരണത്തിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."