HOME
DETAILS
MAL
തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രം: കേസില്‍ ലൗ ജിഹാദിന്റെ സൂചനകളൊന്നും കാണുന്നില്ലെന്ന് ഹൈക്കോടതി
backup
October 10 2017 | 06:10 AM
കൊച്ചി: തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഹൈക്കോടതി ഭര്‍ത്താവിനൊപ്പം വിട്ടു. അതേസമയം, ഈ കേസില്‍ ലൗജിഹാദിന്റെ സൂചനകളൊന്നും കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കണ്ണൂര്‍ സ്വദേശിയായ ശ്രുതി നല്കിയ ഹരജിയിലാണ് കോടതി നിരീക്ഷണം.
എല്ലാ ഹേബിയസ് കോര്‍പ്പസ് കേസുകളും വിവാദമാക്കരുത്. മറ്റ് മതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നതിനെ ജിഹാദെന്നോ ഘര്‍ വാപ്പസിയെന്നോ വിളിക്കരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.
അനീസുമായുള്ള വിവാഹത്തിന്റെ രേഖകള്‍ ശ്രുതി കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് അനീസിനൊപ്പം പോകാന്‍ ശ്രുതിയെ കോടതി അനുവദിച്ചു. അതേസമയം, യോഗാസെന്ററിനെതിരായി പെണ്‍കുട്ടി നല്കിയ ഹരജി വിധി പറയാന്‍ മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."