പ്രതിഷേധം വിലപ്പോയില്ല, മെട്രോ നിരക്കു കൂടി; നിരാശരായി യാത്രക്കാര്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളടക്കം എതിര്‍പ്പുമായി രംഗത്തെത്തിയിട്ടും ഫലമുണ്ടായില്ല. ഡല്‍ഹി മെട്രോയുടെ കൂട്ടിയ യാത്രാ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തിലായി. സ്ഥിര യാത്രക്കാരെയാണ് ഇത് ഏറെ നിരാശപ്പെടുത്തിയിരിക്കുന്നത്.
നിരക്ക് കൂടിയ സാഹചര്യത്തില്‍ യാത്രയ്ക്കായി മറ്റു സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് യാത്രക്കാരുടെ പരാതി. നിരക്ക് കുത്തനെ കൂട്ടിയതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്. ഘട്ടംഘട്ടമായാണ് നിരക്ക് ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇത്രത്തോളം വലയില്ലായിരുന്നെന്നും യാത്രക്കാര്‍ പറയുന്നു.
മെട്രോ നഷ്ടത്തിലാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കാലുകുത്താന്‍ പോലും ഇടമില്ലാത്ത വിധത്തിലാണ് ഇതില്‍ യാത്രക്കാരുണ്ടാവാറ്. എന്നാല്‍ സൗകര്യങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടുമില്ല. നിരക്ക് മാത്രമാണ് അധികരിക്കുന്നത്- ഒരു യാത്രക്കാരന്‍ പറയുന്നു.
നിരക്ക് വര്‍ധന നടപ്പിലാക്കരുതെന്ന കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഡി.എം.ആര്‍.സിയുടെ വായ്പാ ബാധ്യതയുടെ പകുതി നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു.
15 രൂപയുടെ വരെ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. ടിക്കറ്റിന്റെ പരമാവധി തുക അറുപത് രൂപയായി ഉയരുകയും ചെയ്യും. കഴിഞ്ഞ മെയ് മാസത്തിലാണ് ഏറ്റവുമൊടുവിലായി മെട്രോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്. മെട്രോ പ്രവര്‍ത്തനമാരംഭിച്ച ശേഷം നാലാം തവണയാണ് ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് വരുത്തുന്നത്. അതേസമയം നിരക്ക് വര്‍ധനയില്‍ ഒരു വര്‍ഷത്തെയെങ്കിലും ഇടവേള ഉണ്ടായിരിക്കണമെന്ന് നിരക്ക് നിര്‍ണയ കമ്മിറ്റി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."