HOME
DETAILS

പോര്‍മുഖത്ത് എം.പിമാര്‍; കോഴിക്കോട്ടെ കാറ്റ് എങ്ങോട്ട് ?

  
ഇ.പി മുഹമ്മദ്
March 15 2024 | 06:03 AM

Where is the wind blowing in Kozhikode?

കോഴിക്കോട്: ദേശീയപ്രസ്ഥാനത്തിന്റെ പോരാട്ടഭൂമികയാണ് കോഴിക്കോട്. അതിഥികളെ സ്‌നേഹത്തോടെ വിരുന്നൂട്ടുന്ന കോഴിക്കോട്ടുകാര്‍ ലോക്‌സഭയിലേക്ക് പറഞ്ഞയച്ചവരിലേറെയും അതിഥികളായി എത്തിയവര്‍ തന്നെ.
ഇത്തവണ രണ്ട് എം.പിമാരാണ് പോരിനിറങ്ങിയത്. കണ്ണൂര്‍ പയ്യന്നൂരില്‍നിന്നെത്തി കോഴിക്കോട്ടുകാരനായി മാറിയ എം.കെ രാഘവനും മലപ്പുറം വാഴക്കാടിനടുത്ത എളമരത്തുനിന്ന് തൊഴിലാളി സംഘടനാ പ്രവര്‍ത്തനവുമായി കോഴിക്കോട്ടെത്തിയ എളമരം കരീമും. രാഘവന്‍ സിറ്റിങ് എം.പിയാണെങ്കില്‍ കരീം രാജ്യസഭാംഗം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ കളത്തിലിറങ്ങിയ ഇരുവരും രണ്ടാംഘട്ട പര്യടനത്തിലേക്ക് കടന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്തുണ്ട്.

നാലാമൂഴത്തില്‍ തളയ്ക്കാനാകുമോ

ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് രാഘവന് 2009ല്‍ കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലേക്കുള്ള ആദ്യമത്സരത്തിന് നറുക്കുവീണത്. ജനതാദളിന്റെ സീറ്റ് പിടിച്ചെടുത്ത് സി.പി.എം സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പില്‍ ഒരു പ്രതീക്ഷയുമില്ലാതെയാണ് കന്നിയങ്കത്തിന് ഇറങ്ങിയത്. അന്ന് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റായിരുന്ന നിലവിലെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ 838 വോട്ടുകള്‍ക്ക് കീഴടക്കി അട്ടിമറി ജയം സ്വന്തമാക്കി. ജനതാദളിന്റെ മുന്നണി മാറ്റവും ആര്‍.എം.പി രൂപീകരണവും ഉണ്ടാക്കിയ അനുകൂല സാഹചര്യം രാഘവന് തുണയായി.
പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2014ല്‍ രാഘവനെ തളയ്ക്കാന്‍ സി.പി.എം രംഗത്തിറക്കിയത് ഇപ്പോഴത്തെ പി.ബി അംഗം എ.വിജയരാഘവനെ. പക്ഷേ, 16,883 വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഘവന്‍ വിജയം ആവര്‍ത്തിച്ചു. 2019ല്‍ സി.പി.എമ്മിന്റെ ജനകീയ മുഖമായ എ.പ്രദീപ്കുമാറിനെ 85,225 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ഹാട്രിക് തികച്ച് ജനകീയത വര്‍ധിപ്പിച്ചു. ഓരോതവണയും ഭൂരിപക്ഷം വര്‍ധിപ്പിക്കാനായി. ഇത്തവണ രാഘവനെ നേരിടാന്‍ കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമിനെ കളത്തിലിറക്കിയത് മണ്ഡലത്തില്‍ അദ്ദേഹത്തിനുള്ള വ്യക്തിബന്ധവും സ്വാധീനവും കണക്കിലെടുത്താണ്.
പിടിതരാത്ത

വോട്ടുകണക്ക്


2009ലെ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം വോട്ടുകണക്കില്‍ ഇടതുമുന്നണിക്കാണ് മേല്‍ക്കൈ. നിയമസഭാ തെരഞ്ഞടുപ്പുകളില്‍ വന്‍ വിജയം നേടുമ്പോഴും ലോക്‌സഭയില്‍ കാലിടറുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. എന്നാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ജയിച്ചപ്പോള്‍ കൊടുവള്ളി മാത്രമാണ് യു.ഡി.എഫ് നേടിയത്.
എം.പി എന്ന നിലയില്‍ മണ്ഡലത്തില്‍ ചെയ്ത വികസനനേട്ടങ്ങള്‍ തന്നെയാണ് ഇത്തവണയും എം.കെ രാഘവന്റെ പ്രചാരണ ആയുധം. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നവീകരണം ഉള്‍പ്പെടെ തന്റെ കൈയൊപ്പ് പതിഞ്ഞ നിരവധി വികസന പദ്ധതികള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കഴിഞ്ഞതവണ രാഹുല്‍ തരംഗമാണ് യു.ഡി.എഫിന് വന്‍ ഭൂരിപക്ഷം നേടിക്കൊടുത്തതെന്നും ഇത്തവണ ആ തരംഗം ഇല്ലെന്നും എല്‍.ഡി.എഫ് പറയുന്നു. തൊഴിലാളി നേതാവെന്ന നിലയില്‍ നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുമായുള്ള അടുത്തബന്ധം എളരമം കരീമിന് തുണയാകുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. മാവൂര്‍ ഗ്രാസിമില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് താഴെത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച കരീം പതിറ്റാണ്ടുകളായി കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 1996ല്‍ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം 2006ല്‍ ബേപ്പൂരില്‍നിന്ന് ജയിച്ച് മന്ത്രിയായി. ജൂലൈയില്‍ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് പുതിയ നിയോഗം.

വികസനവും
രാഷ്ട്രീയവും ചര്‍ച്ച

മണ്ഡലത്തിലെ വികസന വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ രാഷ്ട്രീയവും കോഴിക്കോട്ടെ പ്രചാരണ വിഷയമാവും.

പൗരത്വ നിയമഭേദഗതി വിജ്ഞാപനം വന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ഇത്തവണ പ്രധാന ചര്‍ച്ചയും ഇതുതന്നെയാകും. യു.ഡി.എഫും എല്‍.ഡി.എഫും ഈ വിഷയത്തില്‍ സമരരംഗത്തുണ്ട്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളുടെയും സമരകേന്ദ്രം കോഴിക്കാടാണ്. ഏകസിവില്‍കോഡിനെതിരേ ഏറ്റവും ശക്തമായി പ്രക്ഷോഭം നടന്നത് കോഴിക്കോട്ടാണ്. ഫലസ്തീനിലെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിക്കെതിരേ മുസ്ലിം ലീഗും കോണ്‍ഗ്രസും സി.പി.എമ്മും വന്‍ പ്രതിഷേധത്തിന് വേദിയാക്കിയതും കോഴിക്കോട്ടുതന്നെ. ബി.ജെ.പി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ഇരുമുന്നണിയും തുറന്നുകാട്ടുന്നു. എന്നാല്‍ മോദി ഗ്യാരന്റിയാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എല്‍.ഡി.എഫ് എണ്ണിപ്പറയുമ്പോള്‍ വിലക്കയറ്റവും പെന്‍ഷന്‍ മുടങ്ങിയതും ഉയര്‍ത്തിക്കാട്ടി യു.ഡി.എഫ് പ്രതിരോധിക്കുന്നു. മലയോര മേഖലയില്‍ വന്യമൃഗ ശല്യമാണ് പ്രധാന ചര്‍ച്ചാവിഷയം. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കക്കയത്ത് വയോധികന്‍ കൊല്ലപ്പെട്ടതോടെ മലയോര ജനതയുടെ അമര്‍ഷം ഏറിയിട്ടുണ്ട്. ഇത് പ്രധാന ആയുധമാക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. സ്ഥലമേറ്റെടുത്ത് നല്‍കിയിട്ടും കിനാലൂരില്‍ എയിംസ് സ്ഥാപിക്കാനാകാത്തത് ഇരു മുന്നണികളും ഉയര്‍ത്തിക്കാട്ടുന്നു. റെയില്‍വേ സ്റ്റേഷന്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, ദേശീയപാത വികസനം എന്നിവയും പ്രധാന ചര്‍ച്ചയാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  6 hours ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  6 hours ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  7 hours ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  8 hours ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  8 hours ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  8 hours ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  8 hours ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  8 hours ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  8 hours ago