റിയാദില്‍ സാമൂഹിക പ്രവര്ത്തകന് അഹമ്മദ് മേലാറ്റൂര്‍ നിര്യാതനായി
റിയാദ്: റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്ത്തകന് അഹമ്മദ് മേലാറ്റൂര്‍ (58) നിര്യാതനായി. ഇന്നലെ പുലര്‍ച്ചെ റിയാദ് ബത്ഹയിലെ ഫഌറ്റില്‍ വെച്ചാണ് മരണം. റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. റിയാദ് നവോദയ സാംസ്കാരിക വേദി ആക്റ്റിംഗ് പ്രസിഡന്റാണ്.
ആദ്യ കാല പ്രവാസി കൂടിയായ അഹമ്മദ് വര്‍ഷങ്ങളായി റിയാദിലെ ഹമ്മദ് ബത്ഹ ശാര ഗുറാബില്‍ ഇലക്ട്രിക് ഉപകരണ വിതരണ കമ്പനി ഷോറൂമില്‍ ജീവനക്കാരനാണ്. ഖമറുന്നീസയാണ് ഭാര്യ. മെല്‍ഹിന്‍ (എഞ്ചിനീയര്‍, ചെന്നൈ), മെഹര്‍ എന്നിവര്‍ മക്കളാണ്. ഭാര്യയുമായി റിയാദില്‍ താമസിച്ചു വരികയായിരുന്നു.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ചയോടെ നാട്ടില്‍ കൊണ്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സഹപ്രവര്‍ത്തകര്‍.
അനുശോചിച്ചു
ആക്റ്റിംഗ് പ്രസിഡന്റ് അഹമ്മദ് മേലാറ്റൂരിന്റെ നിര്യാണത്തില്‍ റിയാദ് നവോദയ കലാ സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി യോഗം അനുശോചിച്ചു. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം റിയാദില്‍ അനുശോചന യോഗം ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സാംസ്കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ സജീവ സാന്നിധ്യമായിരുന്ന അഹമ്മദ് മേലാറ്റൂരിന്റെ നിര്യാണത്തില്‍ റിയാദിലെ മലയാളി സംഘടനകളുടെ പൊതു വേദിയായ എന്‍ ആര് കെ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിക്കുന്നതാണെന്നു എന്‍.ആര്.കെ വെല്‍ഫെയര്‍ ഫോറം ചെയര്മാന് അഷ്റഫ് വടക്കേ വിള, ജനറല്‍ കണ്‍വീനര്‍ ബാലചന്ദ്രന്, ട്രഷറര്‍ വി.കെ മുഹമ്മദ് എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."