HOME
DETAILS

ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

  
backup
August 12 2016 | 23:08 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് പാക് ഏജന്‍സി. ഓഗസ്റ്റ് 13, 14, 15 തിയതികളില്‍ വാഗാ അതിര്‍ത്തിയിലും ഗണ്ടാസിങിലും താലിബാന്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രണ്ടു മുന്നറിയിപ്പുകളാണു പാക് തീവ്രവാദവിരുദ്ധ ഏജന്‍സി നല്‍കിയിരിക്കുന്നത്.


പാക് താലിബാന്റെ ഫസലുല്ല ഗ്രൂപ്പായ തെഹ്‌രീകെ താലിബാനാണ് ആക്രമണത്തിനു പദ്ധതിയിട്ടിരിക്കുന്നതെന്നും മുന്നറിയിപ്പിലുണ്ട്. രണ്ടു ചാവേറുകളെ ഈ ലക്ഷ്യത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇക്കാര്യം പാക് ആഭ്യന്തരമന്ത്രാലയം, പാക് അതിര്‍ത്തി രക്ഷാസേനയായ പാകിസ്താന്‍ റേഞ്ചേഴ്‌സ്, പഞ്ചാബ് പ്രവിശ്യ പൊലിസ് എന്നിവയെ പാക് തീവ്രവാദവിരുദ്ധ ഏജന്‍സി അറിയിച്ചിട്ടുണ്ട്.


പതിനാറോളം ചാവേറുകള്‍ ആക്രമണപദ്ധതികളുമായി ബന്ധപ്പെട്ടു പഞ്ചാബ് പ്രവിശ്യയിലുണ്ടെന്നാണു പഞ്ചാബ് പ്രവിശ്യാ ആഭ്യന്തരവകുപ്പിന് ലഭിച്ച വിവരം. ഓഗസ്റ്റ് 14നാണ് പാകിസ്താന്റെ സ്വാതന്ത്ര്യദിനം.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംശയിക്കുന്ന അമ്പതോളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ പലര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാനായിട്ടില്ലെന്നും ഇവര്‍ കസ്റ്റഡിയില്‍ തുടരുമെന്നും പാക് അധികൃതര്‍ പറഞ്ഞു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയതായി ലാഹോര്‍ പൊലിസ് വക്താവ് നിയാബ് ഹൈദര്‍ പറഞ്ഞു.


2014 നവംബറില്‍ വാഗയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ പാക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകഉയര്‍ത്തല്‍ ചടങ്ങ് നടന്നയുടനെയാണ് ഭീകരാക്രമണമുണ്ടായത്. ക്വറ്റയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 74 പേര്‍  കൊല്ലപ്പെട്ടിരുന്നു. ഒരു ആശുപത്രിയില്‍ നടന്ന സ്‌ഫോടനത്തില്‍ അഭിഭാഷകരാണ് കൂടുതലായും കൊല്ലപ്പെട്ടത്.
അതിനിടെ, സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ബലൂചിസ്താന്‍ പ്രവിശ്യയില്‍നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ് അട്ടിമറിശ്രമങ്ങള്‍ നടത്തുന്നതെന്നായിരുന്നു ആരോപണം.


പാകിസ്താനില്‍ പിടിയിലായ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ മൊഴിയില്‍നിന്ന് ഇത് തെളിഞ്ഞതായും പാക് വക്താവ് ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago