അണ്ടര്‍ 17 ഇന്ത്യന്‍ ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും മികച്ച ഓഫറുമായി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്
മുംബൈ: 2017ലെ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ മാറ്റുരച്ച ഇന്ത്യന്‍ ടീമിലെ 21 കളിക്കാര്‍ക്ക് മികച്ച ഓഫറുമായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്). മൂന്നു വര്‍ഷത്തെ കരാറാണ് കളിക്കാര്‍ക്കു മുമ്പില്‍ എ.ഐ.എഫ്.എഫ് മുന്നില്‍ വച്ചിരിക്കുന്നത്. അണ്ടര്‍ 17 ലോകകപ്പില്‍ 0-4ന് ഘാനയോട് തോറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പുറത്തായെങ്കിലും മികച്ച പ്രകടനമാണ് ആദ്യ ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ കൗമാരനിര പുറത്തെടുത്തത്.
ഈ പ്രകടനം മുന്നില്‍ കണ്ടാണ് കളിക്കാരുമായി കരാറിലേര്‍പ്പെടാന്‍ ഫുട്ബോള്‍ ഫെഡറേഷന് തീരുമാനിച്ചതെന്ന് എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. നിലവില്‍ ടീമിലെ പത്തിലധികം പേര് കരാര്‍ സ്വീകരിച്ചു കഴിഞ്ഞു. ശേഷിക്കുന്നവര്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ കരാര്‍ സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
അണ്ടര്‍-19 എ.ഫ്.സി ചാംപ്യന്‍ഷിപ്പ് ലക്ഷ്യമാക്കിയാണ് ടീമിനെ ഒരുക്കുന്നത്. ഇതിനുള്ള യോഗ്യതാ മത്സരങ്ങള്‍ നവംബര്‍ നാലിന് സഊദി അറേബ്യയില്‍ ആരംഭിക്കും. ഇതില്‍ ഇന്ത്യന്‍ ടീം വിജയിക്കുകയാണെങ്കില്‍ 2019ല്‍ നടക്കുന്ന അണ്ടര്‍ 20 ലോകകപ്പിലേക്ക് നേരിട്ട് പ്രവേശിക്കുന്ന നാല് ടീമുകളില്‍ ഒരു ടീമായി ഇന്ത്യ മാറും. 2019ല്‍ ഇന്തോനേഷ്യയിലാണ് അണ്ടര്‍ 20 ലോകകപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."