ജനരക്ഷാ യാത്ര: തൃശൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യവും ബീഫും വിളമ്പി ബി.ജെ.പിയുടെ സല്‍ക്കാരം
തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ വിജയാഘോഷമെന്ന പേരില്‍ തൃശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മദ്യവും ബീഫും വിളമ്പി ബിജെപിയുടെ സല്‍ക്കാരം.
തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ജോയ്‌സ് പാലസില്‍ ഇന്ന് ഉച്ചയ്ക്കാണ് ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യസല്‍ക്കാരം ഒരുക്കിയത്. ബിജെപിയുടെ ജനരക്ഷാ യാത്രയുടെ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രധാന്യത്തോടെ നല്‍കിയതിനുള്ള നന്ദിയും ബി.ജെ.പി നേതാക്കള്‍ ചടങ്ങില്‍ പ്രകടിപ്പിച്ചു.
ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്ന് എന്നിവരുടെ നേതൃത്വത്തില്‍ ബിജെപിആര്‍.എസ്.എസ് നേതാക്കളാണ് മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ സ്വീകരിച്ചത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബീഫ് കൈവശംവച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മുസ്്‌ലിംകളെ തല്ലിക്കൊല്ലുന്നതിനിടേ തൃശൂരില്‍ ബി.ജെ.പി നേതാക്കള്‍ ബീഫ് വിളമ്പി സല്‍ക്കാരം നടത്തിയത് ചര്‍ച്ചയായിട്ടുണ്ട്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ ബീഫ് നിരോധവും നിലവിലുണ്ട്. ബീഫ് കൈവശംവച്ചാല്‍ ജയില്‍ ശിക്ഷയും പിഴയും ഉറപ്പാണ് ഈ സംസ്ഥാനങ്ങളില്‍. ബീഫിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംസ്ഥാനമായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് തൃശൂരില്‍ ജനരക്ഷായാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തത്.
കേരളമടക്കമുള്ള എല്ലാ സംസ്ഥനങ്ങളിലും ബീഫ് നിരോധിക്കണമെന്നാണ് ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാട്. ഡല്‍ഹിയില്‍ കേരള ഹൗസില്‍ ബീഫ് വിളമ്പുന്നുവെന്നാരോപിച്ച് ഡല്‍ഹി പൊലിസ് ഇവിടെ റെയ്ഡ് നടത്തിയത് ഏറെ വിവാദമായിരുന്നു. മലയാളിയായ ബി.ജെ.പി പ്രവര്‍ത്തകനായിരുന്നു പരാതിക്കു പിന്നില്‍. ബീഫിനെതിരായുള്ള ബി.ജെ.പി-ആര്‍.എസ്.എസ് പ്രചരണം വര്‍ഗീയ ദ്രുവീകരണത്തിനും രാഷ്ട്രീയ ലാഭത്തിനും വേണ്ടി മാത്രമുള്ളതാണെന്ന് തെളിയിക്കുന്നതാണ് ബി.ജെ.പിയുടെ തൃശൂരിലെ സല്‍ക്കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."