HOME
DETAILS

ചെങ്കണ്ണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  
backup
October 16, 2017 | 3:04 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d

ചെങ്കണ്ണ് രോഗം സര്‍വസാധാരണമാണ്. അണുബാധ മൂലവും അലര്‍ജി കൊണ്ടും ഈ രോഗം ഉണ്ടാവാം. ഏത് കാലാവസ്ഥയും ഈ രോഗം പടരുന്നതിന്് അനുയോജ്യമാണ്.

 

അണുബാധ മൂലമുണ്ടാകുന്ന ചെങ്കണ്ണിന് കാരണം ബാക്ടീരിയയോ, വൈറസോ ആണ്. ഇതൊരു പകര്‍ച്ചവ്യാധിയാണ്. കണ്ണില്‍കൂടി വരുന്ന സ്രവത്തില്‍ കൂടിയാണ് ഇത് പകരുന്നത്.

അന്തരീക്ഷമലിനീകരണം, ജലക്ഷാമം, മലിനജലം കൊണ്ടുള്ള മുഖം കഴുകല്‍, ശുചിത്വക്കുറവ്, കണ്ണ് തിരുമ്മുന്ന സ്വഭാവം , ചുറ്റും പരന്നുനടക്കുന്ന അണുവാഹകരായ പ്രാണികള്‍, ഈച്ചകള്‍, ഇവയൊക്കെ ചെങ്കണ്ണ് പകരാന്‍ ഇടയാക്കുന്നു. കണ്ണുകള്‍ ചുമന്ന് പോളകള്‍ വീങ്ങി കണ്ണില്‍ മണലുള്ളത് പോലുള്ള തരുതരുപ്പ്, ചൊറിച്ചില്‍, കണ്ണീര്‍പ്രവാഹം, നീറ്റല്‍, കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ലക്ഷണങ്ങള്‍.
ആദ്യം ഒരു കണ്ണില്‍ ബാധിക്കുന്ന രോഗം ക്രമേണ മറ്റേ കണ്ണിലേക്കും പകരുന്നു.


കോര്‍ണിയയെയും കണ്‍പോളയെയും ആവരണം ചെയ്യുന്ന കന്‍ജംടൈവ എന്ന സ്തരത്തെയാണ് അണുക്കള്‍ ആക്രമിക്കുന്നത്. വൈറസ് മൂലമുണ്ടാകുന്ന ചെങ്കണ്ണാണ് കൂടുതല്‍ അപകടകരം. ഇത് ഒരു കണ്ണില്‍ മാത്രമായും വരാം. പീള അധികം ഉണ്ടാവില്ലെങ്കിലും മറ്റു ലക്ഷണങ്ങള്‍ കാണാം. ചിലരില്‍ കുറച്ച് ദിവസത്തിനകം തന്നെ നേത്രപടലത്തില്‍ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ആ സമയത്ത് കാഴ്ച മങ്ങല്‍, കണ്ണില്‍ നിന്ന് കൂടുതല്‍ വെള്ളം വരുക, വെളിച്ചത്തിലേക്ക് നോക്കാന്‍ പറ്റാതിരിക്കുക എന്നിവ അനുഭവപ്പെടുന്നു.

 

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

1.ചെങ്കണ്ണുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകാതെ സ്വന്തം മുറിയില്‍ ഒതുങ്ങിക്കൂടാന്‍ ശ്രദ്ധിക്കണം.
2.ചെങ്കണ്ണുമായി സ്‌കൂളുകള്‍, ഓഫീസുകള്‍, മറ്റ് വീടുകള്‍ എന്നിവിടങ്ങളില്‍ പോകരുത്.
3.രോഗി ഉപയോഗിക്കുന്ന തൂവാല, സോപ്പ്, ചീപ്പ് , തലയണ, മരുന്നുകള്‍, കണ്‍മഷി, എന്നിവ മറ്റാരും ഉപയോഗിക്കരുത്.
4.ആവശ്യമില്ലാതെ കണ്ണില്‍ തൊടരുത്, തൊട്ട കൈകൊണ്ട് മറ്റ് വസ്തുക്കളില്‍ തൊടാതിരിക്കാനും ശ്രദ്ധിക്കണം.
5.രോഗികള്‍ കണ്ണട ഉപയോഗിക്കുക. കാരണം കണ്ണിലെ വേദന, നീറ്റല്‍ എന്നിവയ്ക്ക് കണ്ണട ആശ്വാസകരമാണ്.
6.ഈ രോഗം സ്വയം ചികിത്സിക്കാന്‍ നോക്കരുത്. ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  a month ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  a month ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  a month ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  a month ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  a month ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  a month ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  a month ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  a month ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  a month ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  a month ago