സംശയ ഇടപാടുകള്‍; 2000 ഓളം ഇന്ത്യക്കാരുടെ ബാങ്ക് വരുമാനം പരിശോധിക്കാന്‍ സഊദി അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
റിയാദ്: സംശയകരമായ നിലയില്‍ വരുമാനം കണ്ടെത്തിയ ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളും വിവരങ്ങളും പരിശോധിക്കാനുള്ള നടപടി സഊദി വാണിജ്യ മന്ത്രാലയം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ്? ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്? സഊദി ഇത്തരത്തില്‍ ഒരു പരിശോധനക്ക് തുടക്കം കുറിച്ചത്. ഏകദേശം 2000 ആളുകളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സഊദി വാണിജ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ കൈമാറിയ അക്കൗണ്ടുകളുടെ പണമിടപാട്? സൂക്ഷ്മമായി പരിശോധിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളോട്? സര്‍ക്കുലര്‍ വഴി സഊദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാല്‍ സാമ്പത്തിക കുറ്റം ചുമത്തുമെന്ന്? മന്ത്രാലയം മുന്നറിയിപ്പ്? നല്‍കി.
ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എന്‍ ആര്‍ ഐ അകൗണ്ടുകള്‍ നിരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ വിവിധ അകൗണ്ടുകളില്‍ സംശയാസ്പദമായ നിലയില്‍ വന്‍ നിക്ഷേപങ്ങള്‍ ഉണ്ടായതായി കണ്ടെത്തലിനെ തുടര്‍ന്ന് അക്കൗണ്ടുകള്‍ കുറച്ചുകാലമായി ഇന്ത്യന്‍ ധനകാര്യ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ വിവരങ്ങളാണ് ഇന്ത്യന്‍ അധികൃതര്‍ സഊദിക്ക് കൈമാറിയയിരിക്കുന്നത്. ഇന്ത്യയില്‍ സാമ്പത്തിക രംഗത്ത്? അടുത്തിടെ ഉണ്ടായ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായാണ്? എന്‍ആര്‍ഐ അക്കൗണ്ടുകളും പരിശോധിച്ചത്?. കൂടുതലായി പണം ഒഴുകിയ അകൗണ്ടുകളില്‍ ഇതിന്റെ സ്രോതസ്സ് കണ്ടെത്തി ഉറപ്പു വരുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.
ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച സഊദി ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് നടപടിക്കളിലേക്ക് നീങ്ങിയിട്ടുണ്ട്. സഊദി വാണിജ്യ മന്ത്രാലയം ഇത്തരത്തിലുള്ളവരുടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കാണ് വിവരങ്ങള്‍ നിരക്കി കത്തയച്ചിരിക്കുന്നത്. വിവരങ്ങള്‍ വിശദീകരിച്ചു പ്രതികരിക്കാന്‍ രണ്ടുമാസത്തെ സമയമാണ്? സ്ഥാപനങ്ങള്‍ക്ക്? നല്‍കിയിരിക്കുന്നത്?. അതാത്? പ്രവിശ്യകളുടെ ചേംബര്‍ ഓഫ്? കൊമേഴ്‌സിലെ കമേഴ്‌സ്യല്‍ കമ്മിറ്റികള്‍ പ്രാഥമിക അന്വേഷണത്തിന്? നേതൃത്വം നല്‍കും. ക്രമക്കേട്? വ്യക്തമായാല്‍ കുറ്റക്കാര്‍ക്ക്? എതിരെ സാമ്പത്തിക കുറ്റം ചുമത്തും. സഊദിയിലെ നിയമ നടപടികള്‍ക്ക്? ശേഷമേ ഇവരെ ഇന്ത്യക്ക്? കൈമാറുകയുള്ളുവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു?. ഇത്തരം ഇടപാടുകള്‍ക്ക്? കൂട്ടു നിന്നവരില്‍ സ്വദേശികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകും. ഇതാദ്യമായാണ് ഇത്തരത്തിലൊരു നടപടി ഇന്ത്യന്‍ അധികൃതര്‍ കൈക്കൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."