HOME
DETAILS

മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കണ്‍വന്‍ഷന്‍ നാളെ

  
backup
October 19, 2017 | 8:05 AM

%e0%b4%ae%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7

 

കൊച്ചി: കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കണ്‍വന്‍ഷന്‍ നാളെ കളമശേരി ടൗണ്‍ ഹാളില്‍ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വകാര്യ ബസുടമകള്‍, ചരക്കു ഗതാഗത മേഖല, മോട്ടോര്‍ വാഹന മേഖല, തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും തൊഴിലാളികളും വിവിധ ട്രേഡ് യൂണിയനുകളും സംയുക്തമായാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുമ്പോള്‍ ഓട്ടോ ടാക്‌സി മേഖല ഇല്ലാതെയാകുന്ന അവസ്ഥയുണ്ടാകുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. സ്വകാര്യ ബസ്, ചരക്ക് കടത്ത് മേഖലകള്‍ കോര്‍പറേറ്റുകള്‍ കയ്യടക്കും. തൊഴില്‍ സുരക്ഷിതത്വം നഷ്ടപ്പെടും. കെ.എസ്.ആര്‍.ടി.സി അടക്കം മറ്റു മേഖലകളിലും ഈ പ്രശ്‌നങ്ങളുണ്ടാകുമെന്നും കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.എ. അലി അക്ബര്‍ പറഞ്ഞു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ നേരിടുമ്പോള്‍ നടത്തേണ്ട പ്രതിഷേധ പരിപാടികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കണ്‍വന്‍ഷനിലുണ്ടാകും. മോട്ടോര്‍ രംഗത്തെ തൊഴിലാളി സംഘടകളുടെയും തൊഴിലുടമ സംഘടനകളുടെയും അഖിലേന്ത്യ നേതാക്കളടക്കമുള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്നും സംഘടാകര്‍ അറിയിച്ചു. എം.ബി. സത്യന്‍, എ.ടി.സി. കുഞ്ഞുമോന്‍, എം.കെ. വിജയന്‍, മനോജ് പെരുമ്പള്ളില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ പേടിച്ചെന്ന് പറഞ്ഞേക്ക്'  പുനര്‍ജനി പദ്ധതിയില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ശിപാര്‍ശയെ പരിഹസിച്ച് വി.ഡി സതീശന്‍ 

Kerala
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: 'പോറ്റി'യുടെ വരവിൽ ദുരൂഹത; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി

Kerala
  •  5 days ago
No Image

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പിഞ്ചുകുഞ്ഞിനെ ബലിനൽകാൻ ശ്രമം; രക്ഷപ്പെടുത്തിയത് ബലിത്തറയിൽ നിന്ന്

National
  •  5 days ago
No Image

ത്രിപുരയില്‍ മുസ്‌ലിം റിക്ഷാക്കാരന് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം, പാതിഭാഗം മണലില്‍ കുഴിച്ചിട്ട് ജീവനോടെ തീകൊളുത്താനും ശ്രമം 

National
  •  5 days ago
No Image

വിദ്യ നൽകേണ്ടയിടത്ത് മദ്യം നൽകി; മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  5 days ago
No Image

മക്കൾക്ക് കളിക്കാൻ മൊബൈൽ നൽകി അമ്മ തടാകത്തിൽ ചാടി മരിച്ചു; നൊമ്പരമായി 29-കാരി

National
  •  5 days ago
No Image

കത്തിയെരിഞ്ഞ് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയ: രണ്ട് ബൈക്കിൽ തുടങ്ങിയ തീ പടർന്നത് നാനൂറിലധികം വാഹനങ്ങളിലേക്ക്; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  5 days ago
No Image

അഗസ്ത്യാർകൂടം ട്രെക്കിംഗ് ജനുവരി 14 മുതൽ; ബുക്കിംഗ് ഉടൻ ആരംഭിക്കും; ഫീസ് 3000 രൂപ

Kerala
  •  5 days ago
No Image

മഡുറോയേയും ഭാര്യയേയും ന്യൂയോര്‍ക്കിലെത്തിച്ചു, ഇരുവരും സൈനിക കേന്ദ്രത്തിലെ തടങ്കലില്‍, ചോദ്യം ചെയ്യുമെന്ന്  റിപ്പോര്‍ട്ട്

International
  •  5 days ago
No Image

പുനർജനി പദ്ധതി; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്; സ്പീക്കറോടും നടപടിയെടുക്കാൻ ആവശ്യപ്പെട്ടു

Kerala
  •  5 days ago