പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് ജാമ്യം
മംഗളൂരു: കേരള- കര്‍ണാടക അതിര്‍ത്തിയിലെ കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായിരുന്ന അബ്ദുല്‍ ജലീല്‍ കറുവപ്പാടിയെ (33) വെട്ടിക്കൊന്ന കേസിലെ എട്ട് പ്രതികള്‍ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രജ്വാള്‍ റൈ, പുഷ്പരാജ്, സച്ചിന്‍, റോഷന്‍, പുനീത്, വജന്‍, കേശവ്, പ്രശാന്ത് എന്നിവരെയാണ് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടത്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. ഒന്നാം പ്രതി രാജേഷ് നായിക്, മറ്റു പ്രതികളായ നരസിംഹ, സതീഷ് റൈ എന്നിവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.
ജാമ്യം ലഭിച്ച പ്രതികള്‍ ഒരു ലക്ഷം രൂപ വീതം ബോണ്ട് കെട്ടിവെക്കണം, കോടതി അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജസ്റ്റിസ് കെ.എസ് മുഡകള്‍ ജാമ്യം അനുവദിച്ചത്. അഡ്വ. അരുണ്‍ ശ്യാമാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് ഉപ്പള ബായാറിനടുത്തെ കറുവപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മലയാളിയുമായ ജലീലിനെ രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി സംഘം പഞ്ചായത്ത് ഓഫിസില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."