HOME
DETAILS
MAL
തെളിവെടുപ്പിനായി എന്‍.എ.ബി സംഘം ലണ്ടനിലെത്തി
backup
October 20 2017 | 03:10 AM
ലണ്ടന്‍: പാനമ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പാകിസ്താന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി) സംഘം ലണ്ടനിലെത്തി. പാനമ പേപ്പറില്‍ പരാമര്‍ശമുള്ള ശരീഫിന്റെ ആവന്ഫീല്ഡ് പ്രോപ്പര്‍ട്ടീസിനെ കുറിച്ചാണ് സംഘം അന്വേഷിക്കുക.
ലണ്ടന്‍ അധികൃതരില്‍ നിന്ന് ഇതുസംബന്ധിച്ച് തെളിവെടുക്കും. സ്വത്തുവകകള്‍ ശരീഫിന്റേതാണെന്ന് ഉറപ്പിക്കാനുള്ള സാക്ഷികളെയും തെളിവെടുപ്പിനായി ഹാജരാക്കും.
അനധികൃതമായി ഫ്ളാറ്റുകള്‍ സ്വന്തമാക്കിയെന്ന ആരോപണമാണ് നവാസ് ശരീഫ്, മക്കളായ ഹസന്, ഹുസൈന്, മറിയം, അവരുടെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദാര്‍ എന്നിവര്ക്കെതിരേയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."