HOME
DETAILS

നിര്‍ബന്ധിത മതപരിവര്‍ത്തനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

  
backup
October 20 2017 | 03:10 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4-2



കൊച്ചി: സംസ്ഥാനത്തെ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നു ഹൈക്കോടതി പൊലിസിന് നിര്‍ദേശം നല്‍കി. മിശ്രവിവാഹങ്ങളെല്ലാം ലൗജിഹാദല്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും കോടതി പറഞ്ഞു.
മതത്തിന്റെ പശ്ചാത്തലത്തിലല്ല മിശ്രവിവാഹങ്ങളെ വിലയിരുത്തേണ്ടതെന്നും ഇതിന്റെ പേരില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹൃദാന്തരീക്ഷത്തില്‍ വിള്ളലുണ്ടാക്കരുതെന്ന മുന്നറിയിപ്പും ഡിവിഷന്‍ ബെഞ്ച് നല്‍കി.
ഭാര്യ ശ്രുതിയെ വിട്ടുകിട്ടാന്‍ കണ്ണൂര്‍ പരിയാരം സ്വദേശി അനീസ് ഹമീദ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയും തങ്ങളുടെ വീട്ടില്‍ പരിശോധന നടത്താന്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതു ചോദ്യം ചെയ്ത് ശ്രുതിയുടെ മാതാപിതാക്കളും നല്‍കിയ ഹരജിയും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ശ്രുതിയും അനീസും ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായതാണെന്ന് ബോധ്യമുണ്ടെന്നു കോടതി പറഞ്ഞു.
ഇരുവരും മതം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ശ്രുതിയെ വിട്ടതായും ഭാവികാര്യങ്ങള്‍ ദമ്പതിമാര്‍ക്ക് തീരുമാനിക്കാമെന്നും ബാഹ്യ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്ന് പൊലിസ് ഉറപ്പുവരുത്തണമെന്നും വിധിയില്‍ പറയുന്നു.
മിശ്രവിവാഹങ്ങളെല്ലാം ലൗ ജിഹാദോ ഘര്‍വാപസിയോ ആണെന്ന് വിലയിരുത്തി സെന്‍സേഷണലാക്കുന്ന പ്രവണത കോടതിയെ അലട്ടുന്നതാണ്. പ്രണയവിവാഹങ്ങളില്‍പോലും ഈ ആരോപണം ഉയരുന്നു-കോടതി പറഞ്ഞു.
ശ്രുതിയുടെ കേസില്‍ ലൗ ജിഹാദാണെന്ന് മാതാപിതാക്കളും ഘര്‍വാപസിക്ക് നിര്‍ബന്ധിക്കുന്നെന്ന് അനീസും ആരോപിക്കുന്നുണ്ടെന്നു കോടതി പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പൊലിസ് അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം വിവേചനം വേണ്ട. പൗരന് ഏതു മതം സ്വീകരിക്കാനും പിന്തുടരാനും അവകാശമുണ്ടെന്ന് ഭരണഘടനയുടെ 25(1) അനുഛേദം വ്യക്തമാക്കിയിട്ടുണ്ട്. ഈ അവകാശത്തെ ഏതെങ്കിലും ശക്തികള്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ ചവിട്ടിമെതിക്കാനാവില്ല.
ഈ കേസില്‍ സ്വന്തം ഇഷ്ടാനുസരണം ജീവിക്കാന്‍ പെണ്‍കുട്ടി കാട്ടിയ അസാമാന്യ ധൈര്യം അഭിനന്ദനാര്‍ഹമാണ്. അനാവശ്യ വ്യവഹാരത്തിലൂടെ കോടതി നടപടിയുടെ ഗതി തിരിച്ചുവിടാന്‍ ശ്രുതിയുടെ രക്ഷിതാക്കള്‍ നടത്തിയ ശ്രമത്തെ കോടതി അപലപിക്കുന്നു. ബിരുദാനന്തര ബിരുദ ധാരിയായ ശ്രുതിയെ വീട്ടിലോ യോഗകേന്ദ്രത്തിലോ തടഞ്ഞുവയ്ക്കാന്‍ കഴിയില്ലെന്നും 20 പേജുള്ള വിധിന്യായത്തില്‍ പറയുന്നു. അനീസിന്റെ ഹരജി അനുവദിച്ച് ശ്രുതിയെ ഒപ്പം വിടുന്നതിനൊപ്പം ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി. തൃപ്പൂണിത്തുറ യോഗ സെന്റര്‍ കേസില്‍ കക്ഷി ചേരാന്‍ ചെര്‍പ്പുളശ്ശേരി സ്വദേശി ആതിരയും ക്രിസ്ത്യന്‍ ഹെല്‍പ് ലൈനും നല്‍കിയ അപേക്ഷകളും കോടതി തള്ളി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago