പുതിയ കറന്‍സികളുടെ 15 സുരക്ഷാ സവിശേഷതകള്‍ ചോര്‍ന്നു
ന്യൂഡല്‍ഹി: പുതിയ 2000,500 രൂപ നോട്ടുകളുടെ 15 സുരക്ഷ സവിശേഷതകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. അതീവ സുരക്ഷാ സവിശേഷതകളില്‍ 15 എണ്ണം കള്ളനോട്ടടിക്കാര്‍ക്ക് പകര്‍ത്താന്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സിക്കും സി.ബി.ഐക്കുമാണ് ഇതു സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.
റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ആണ് മുംബൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈയില്‍ നിന്നും പിടിച്ചെടുത്ത നോട്ടുകളില്‍ നിന്നാണ് സെക്യൂരിറ്റി ഫീച്ചറുകള്‍ ചോര്‍ന്നതായി കണ്ടെത്തിയത്.
പുതിയ 2000,500 രൂപ നോട്ടുകളില്‍ 30 അതീവ സുരക്ഷ സവിശേഷതകളാണ് ആര്.ബി.ഐ ഒരുക്കിയത്. ഇതില്‍ 15 എണ്ണമാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
കേസില്‍ എന്‍.ഐ.എയും സി.ബി.ഐയും വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ്. ബംഗ്ലാദേശില്‍ നിന്നാണ് കള്ളനോട്ടുകള്‍ അച്ചടിച്ചതെന്നാണ് കരുതുന്നത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള നോട്ടുകളാണിതെന്നും എളുപ്പം തിരിച്ചറിയാന്‍ പ്രയാസമാണെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."