സോളാര്‍ കേസ്: ഒറ്റക്കെട്ടായി നേരിടാന്‍ കെ.പി.സി.സിയുടെ തീരുമാനം
തിരുവനന്തപുരം: സോളാര്‍ കേസിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. ഇന്നു ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് സോളാര്‍ കേസിനെ നിയമപരമായി നേരിടാന്‍ തീരുമാനിച്ചത്.
വിഷയത്തില്‍ പ്രത്യേക സമരപരിപാടികള്‍ നടത്തില്ലെന്നും നിയമപരമായി നേരിടാന്‍ വിദഗ്ദരുമായി കൂടിയാലോചിക്കാനും യോഗത്തില്‍ തീരുമാനമായി. അന്വേഷണ കമ്മിഷനെ നിയോഗിച്ചതില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും അന്വേഷണ കമ്മിഷന് സമയം നീട്ടിനല്‍കിയത് തെറ്റായെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
ആരോപണങ്ങളെ ഉമ്മന്‍ചാണ്ടി അതിജീവിക്കുമെന്നും നേതാക്കളെ തേജോവധം ചെയ്യാന്‍ തെരുവിലിട്ട് കൊടുക്കില്ലെന്നും എം.ഐ ഷാനവാസ് എം.പി പറഞ്ഞു. അതേസമയം, ലൈംഗികാരോപണങ്ങള്‍ വിശ്വസനീയമല്ലെന്നും ഉമ്മന്‍ചാണ്ടിയുടെ ഓഫിസിന് സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും വി.എം സുധീരന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."