കോര്‍പറേറ്റ് ചങ്ങാത്തവും ഇന്ധന വിലയും
ഉള്ളിയും പെട്രോളും ഇന്ത്യന്‍ രാഷ്ട്രീയത്തെ എല്ലാ കാലത്തും നിയന്ത്രിച്ചുവന്നിട്ടുണ്ടണ്ട്. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ താഴെയിറങ്ങാന്‍ ഒരു പരിധിവരെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം കാരണമായിരുന്നു. അന്ന് ഗുജറാത്ത് ഭരിച്ച നരേന്ദ്ര മോദി തന്റെ ട്വിറ്ററിലും പ്രസംഗങ്ങളിലും കോണ്‍ഗ്രസിനെ ഭല്‍സിച്ചത് പെട്രോളിയത്തിന്റെ പേരില്‍ തന്നെയാണ്. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പെട്രോളിന് വില ഈടാക്കുന്ന സര്‍ക്കാരായി കേന്ദ്രം മാറിക്കഴിഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് മറ്റൊരു ചരിത്രംകൂടി ഇവര്‍ രചിച്ചുകഴിഞ്ഞു. പെട്രോളിയത്തിന്റെ വില ദിവസേനെ പുതുക്കുന്ന രീതിയാണത്. രാജ്യത്തുടനീളം ജൂണ്‍ 16 മുതല്‍ പെട്രോളിയത്തിന്റെ വില ദിനേന പുതുക്കി നിശ്ചയിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ കുത്തകകള്‍ക്ക് നേടിക്കൊടുത്തുകൊണ്ടണ്ടിരിക്കുന്നത് കോടികളുടെ ലാഭമാണ്. പെട്രോള്‍ സംസ്‌കരിച്ച് വില്‍പ്പന നടത്തുന്ന കമ്പനികള്‍ക്ക് നഷ്ടം വരാതിരിക്കാനും പാവങ്ങളുടെ ഉന്നമനത്തിനും വേണ്ടണ്ടിയാണ് തങ്ങള്‍ ഇത്തരമൊരു വിപ്ലവകരമായ തീരുമാനം കൈക്കൊണ്ടണ്ടതെന്ന് യാതൊരു ലജ്ജയുമില്ലാതെ പറയാന്‍ മടിക്കാത്തവരാണ് അധികാരക്കസേരയില്‍ ഇരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കൂടുന്നതിനനുസരിച്ച് ഇന്ത്യയില്‍ പെട്രോളിനും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും വില കൂട്ടേണ്ടണ്ടിവരുമെന്നത് ഭരിക്കുന്നവരും അവരുടെ പങ്ക് പറ്റുന്നവരും പറഞ്ഞു വരാറുണ്ടണ്ട്. പക്ഷേ, ആ വാദത്തിനടിസ്ഥാനമില്ലെന്നതാണ് വസ്തുത. കാരണം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ ബാരലിന് 140 ഡോളര്‍ ഉണ്ടണ്ടായിരുന്ന കാലത്ത് ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ വില 65 രൂപയായിരുന്നു. അതേ ക്രൂഡോയിലിന് 48 ഡോളറാണ് ഇന്നത്തെ വില. അപ്പോള്‍ സ്വാഭാവികമായും പെട്രോള്‍ വില 65 രൂപയില്‍ നിന്നു വളരെ താഴേക്ക് വരേണ്ടണ്ടതാണല്ലോ.
എന്നാല്‍, സംഭവിക്കുന്നതെന്താണ്? ഇന്ത്യയിലെ പെട്രോള്‍ വില സര്‍വകാല റിക്കാര്‍ഡില്‍ എത്തിനില്‍ക്കുന്നു. പെട്രോളിയത്തിന്റെ വില ദിവസേന ആക്കിയതിനു ശേഷം 30 ദിവസത്തിനുള്ളില്‍ 9 രൂപയാണ് വര്‍ധിച്ചത്. ഒരു ദിവസം 25ഉം 50ഉം പൈസ കണക്കില്‍ ജനങ്ങളില്‍നിന്ന് പിഴിഞ്ഞെടുത്ത് കുത്തകകള്‍ കീശ വീര്‍പ്പിക്കുന്നതിന് പാവങ്ങളുടെ പേര് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഒത്താശ ചെയ്തുകൊടുക്കുന്ന ദയനീയ കാഴ്ച. പെട്രോളിന് വില കൂടുന്നത് സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അത് കാറും മോട്ടോര്‍ വാഹനങ്ങളും സ്വന്തമായുള്ള മധ്യവര്‍ഗത്തെയും സമ്പന്നരെയും മാത്രം ബാധിക്കുന്ന ഒന്നാണെന്നും അതുകൊണ്ടണ്ട് പെട്രോള്‍ വില ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടണ്ടതല്ലെന്നുമാണ് ഈയിടെ ബി.ജെ.പി. മന്ത്രിസഭയിലേക്ക് കയറിക്കൂടിയ അല്‍ഫോണ്‍സ് കണ്ണന്താനം പത്രക്കാരോട് പറഞ്ഞത്.
ഇതേ കണ്ണന്താനം തന്നെയാണ് കോണ്‍ഗ്രസ് ഭരണകാലത്ത്, പെട്രോള്‍ വില കൂടുന്നത് കണ്ടണ്ട് മുതലക്കണ്ണീര്‍ ഒഴുക്കുകയും താന്‍ കാറ് വിറ്റ് സൈക്കിള്‍ വാങ്ങുകയാണെന്ന് പറയുകയും ചെയ്തത്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തില്‍ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിഷയമാണ് ഇന്ധനവില വര്‍ധന എന്നത് മനസ്സിലാക്കാന്‍ ഐ.എ.എസ് എടുക്കേണ്ടണ്ടതില്ല.
ഒരു സൈക്കിള്‍ പോലും സ്വന്തമില്ലാത്തവന്റെ ഊണിനും ദാഹജലത്തിലും വരെ ഇന്ധനവില വര്‍ധനവ് ബാധിക്കുന്നുണ്ടണ്ട്. നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് എടുത്തുകളയുകയും അതിനുള്ള അവകാശം ഇന്ത്യയിലെ കുത്തകകള്‍ക്ക് നല്‍കുകയും ചെയ്തതിലൂടെ ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ചുരുളഴിയും. പാവങ്ങള്‍ക്കു വേണ്ടണ്ടി ഫണ്ടണ്ട് കണ്ടെണ്ടത്താന്‍ പെട്രോള്‍ വില കൂട്ടുകയല്ലായിരുന്നു ഈ പ്രതിബന്ധം തരണം ചെയ്യാന്‍ സര്‍ക്കാര്‍ ചെയ്യേണ്ടണ്ടിയിരുന്നത്. മറിച്ച് ഇന്ത്യയിലെ കുത്തകകള്‍ വര്‍ഷാവര്‍ഷങ്ങളായി നികുതി ഇനത്തില്‍ മാത്രം ഖജനാവിലേക്ക് അടയ്ക്കാന്‍ ബാക്കിയുള്ള തുക കണ്ടെണ്ടത്തുകയായിരുന്നു. അത് ചെയ്തില്ലെന്നു മാത്രമല്ല, 6000 ത്തിലേറെ കോടി രൂപ അവര്‍ക്ക് ഇളവ് ചെയ്തുകൊടുക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ കോര്‍പറേറ്റ് രാഷ്ട്രീയ സഖ്യത്തിന്റെ ഏറ്റവും ചെറിയ ഉദാഹരണമാണത്. ഇന്ത്യയിലെ മൂലധന കക്ഷികള്‍ക്ക് വളരാന്‍ പാകത്തിലുള്ള മണ്ണ് ഒരുക്കിക്കൊടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കവും ആവേശവും അവരുടെ മുതലാളിത്ത സമീപനത്തിന്റെ കൂടി തെളിവാണ്. അതുകൊണ്ടണ്ടാണ് ഭരണകൂടവും കോര്‍പറേറ്റുകളും ഒരേ ശക്തിയില്‍ ചെന്നായ്ക്കളെപ്പോലെ ഇന്ത്യന്‍ ജനതയ്ക്കു മീതെ പല്ലും നഖവും ആഴ്ത്തി ചോര ഊറ്റുന്നത്.
ഇന്ധന വിലവര്‍ധനവ് ദിവസേന മാറ്റം വരുത്തുന്ന രീതി പല വികസിതരാജ്യങ്ങളും പിന്‍തുടരുന്നുണ്ടെണ്ടങ്കിലും അവിടങ്ങളിലെല്ലാം ക്രൂഡോയില്‍ വിലയുടെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് കൂടുകയും കുറയുകയും ചെയ്യുന്ന ശാസ്ത്രീയതയാണ് നിലനില്‍ക്കുന്നത്.
എന്നാല്‍, ഇന്ത്യയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനനുസരിച്ച് വില കൂട്ടുക എന്ന വിരോധാഭാസം നിലനില്‍ക്കുന്നു. നമ്മുടെ തൊട്ടയല്‍പക്ക രാജ്യങ്ങളായ പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലുമെല്ലാം പെട്രോള്‍ വില ഇന്ത്യയിലെ വിലയേക്കാള്‍ പകുതിക്ക് താഴെയാണ്. ആഭ്യന്തര കലഹങ്ങള്‍ കൊണ്ടേണ്ടാ, ദാരിദ്ര്യം നിമിത്തമോ കഷ്ടത അനുഭവിക്കുന്ന രാജ്യങ്ങളാണെന്നോര്‍ക്കണം. അവിടങ്ങളിലെ ഓയില്‍ കമ്പനികള്‍ക്ക് ഭരണകൂടം കൊടുത്തിരിക്കുന്ന കര്‍ശന നിര്‍ദേശം ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വിപണി വിലയെ നിര്‍ബന്ധമായും പിന്‍പറ്റണമെന്നതാണ്. ഇന്ത്യന്‍ കമ്പനികള്‍ക്കും ബാധകമാണിത്. എന്നാല്‍, ഇവിടെ കമ്പനികള്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്ന വിചിത്രമായ രീതിശാസ്ത്രമാണുള്ളത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്ധനവില വര്‍ധനവ് മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയതോതില്‍ ബാധിക്കുന്ന ഒന്നാണ്. ഉള്ളിക്ക് വില കൂടിയാല്‍ അത് തീന്‍മേശയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടണ്ട് നമുക്ക് പ്രതിരോധിക്കാന്‍ കഴിയും. എന്നാല്‍, ഉപ്പിനും മുളകിനും അരിക്കുംവരെ അയല്‍നാടുകളെ ആശ്രയിക്കുന്ന കേരളത്തിന് അധികകാലം ഈ തലവേദന സഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കോര്‍പറേറ്റ് ചങ്ങാത്തം ഭരണശീലമാക്കിയ ഈ സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കാന്‍ പക്ഷപാതങ്ങള്‍ മറന്നുള്ള പ്രക്ഷോഭങ്ങള്‍ കൊണ്ടേ സാധിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."