ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടം
ലഖ്നൗ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുതിയതായി പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ എം.പിമാരെയും എം.എല്‍.എമാരെയും സന്ദര്‍ശിക്കുമ്പോഴും അവരെ സ്വീകരിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ കൈ കൂപ്പി നില്‍ക്കണം, ഇത് അവര്‍ യാത്ര പറയുമ്പോഴും പാലിച്ചിരിക്കണം. കാരണമായി പറയുന്നത് എം.എല്‍.എമാരും നിയമ നിര്‍മാതാക്കളും ഉദ്യോഗസ്ഥവൃന്ദത്തിന് ഉപരിയാണ് എന്നതുകൊണ്ടാണിതെന്നാണ്. അതിനാല്‍ അവര്‍ ബഹുമാനം അര്‍ഹിക്കുന്നവരാണ്. സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ് കുമാറാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍ദേശം പാലിക്കാത്തവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഇതോടൊപ്പമുണ്ട്. ഈ നിര്‍ദേശം കലക്ടര്‍ മുതല്‍ താഴേയ്ക്കുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്. ഇതിനെതിരേ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."