ദേശീയ റെക്കോര്‍ഡിനും ഉയരെ നിവ്യയും ആര്‍ഷയും
പാലാ: ഒരേ കളരിയിലെ താരങ്ങള്‍ ഒരു പോലെ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്തിയിട്ടും മീറ്റ് റെക്കോര്‍ഡ് കീഴടങ്ങിയില്ല. അണ്ടര്‍ 19 പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ സ്വര്‍ണവും വെള്ളിയും നേടിയ പാലക്കാട് കല്ലടി എച്ച്.എസ്.എസിലെ നിവ്യ ആന്റണിയും ആര്‍ഷ ബാബുവുമാണ് ദേശീയ റെക്കോര്‍ഡിനെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത്. ഇരുവരും 3.40 മീറ്റര്‍ ഉയരം താണ്ടിയെങ്കിലും ആദ്യം ക്ലിയര്‍ ചെയ്ത നിവ്യയ്ക്ക് സ്വര്‍ണം കിട്ടി.
ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാമെന്ന് ഇരുവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. പോള്‍, പിറ്റില്‍ കുത്തുമ്പോള്‍ തെന്നുന്നത് തിരിച്ചടിയായെന്ന് നിവ്യ പറഞ്ഞു. എറണാകുളം മാര്‍ ബേസിലിലെ (3.30 മീറ്റര്‍) ദിവ്യമോഹന്‍ വെങ്കലം നേടി. 3.42 മീറ്റര്‍ ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ആര്‍ഷ ബാബുവിന് ക്രോസ് ബാറില്‍ മൂക്കിടിച്ച് പരുക്കേറ്റു. തുടര്‍ന്ന് തലകറങ്ങി വീണ ആര്‍ഷയെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്നും പോരാട്ടത്തിന് ഇറങ്ങിയെങ്കിലും 3.42 മീറ്റര്‍ ഉയരം താണ്ടാന്‍ ആര്ഷക്ക് കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."