HOME
DETAILS

കരിപ്പൂര്‍ വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് എയര്‍ ഇന്ത്യ നല്‍കാനുള്ളത് ലക്ഷങ്ങള്‍

  
backup
October 22 2017 | 03:10 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-39

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വിസ് നടത്തുന്നതിനുള്ള ഗ്രൗണ്ട് ചാര്‍ജ് ഇനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് എയര്‍ ഇന്ത്യ നല്‍കാനുള്ളത് ലക്ഷങ്ങള്‍.
രണ്ടു കോടിയോളം രൂപ നല്‍കാനുണ്ടായിരുന്നെങ്കിലും അതോറിറ്റി നിലപാട് കടുപ്പിച്ചതോടെ കുറച്ച് പണം അടച്ചെങ്കിലും ഇപ്പോഴും ലക്ഷങ്ങളുടെ കുടിശ്ശികയുണ്ട്. ഗള്‍ഫ്, ആഭ്യന്തര സെക്ടറുകളില്‍ നിന്നായി വിമാനങ്ങള്‍ കരിപ്പൂരില്‍ വന്നിറങ്ങിയതിനുള്ള നിരക്കാണിത്.
കരിപ്പൂരില്‍ സര്‍വിസ് നടത്തുന്ന മറ്റു വിമാനക്കമ്പനികളെല്ലാം മാസാന്ത്യത്തില്‍തന്നെ ഗ്രൗണ്ട് ചാര്‍ജ് നല്‍കുമ്പോഴാണ് എയര്‍ ഇന്ത്യ കുടിശ്ശിക വരുത്തുന്നത്. മാസത്തില്‍ ഏഴു മുതല്‍ 10 ലക്ഷം വരെയാണ് എയര്‍ ഇന്ത്യ കുടിശ്ശിക വരുത്തുന്നത്.
ഓരോ വിമാനങ്ങളുടേയും ഭാരത്തിന് അനുസരിച്ചാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഫീസ് ഈടാക്കുന്നത്.
വിമാനക്കമ്പനിയുടെ കുടിശ്ശികമൂലം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനത്തിലും ഇടിവേല്‍ക്കുന്നുണ്ട്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതുമുതല്‍ അതോറിറ്റിയുടെ വരുമാനം കുറഞ്ഞിരുന്നു. ഇതിനുപുറമെയാണ് ലക്ഷങ്ങളുടെ കുടിശ്ശിക എയര്‍ ഇന്ത്യയില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ളത്.
എയര്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്ന മേഖല കൂടിയാണ് കരിപ്പൂര്‍. വിമാനങ്ങളുടെ ലാന്റിങ് ചാര്‍ജ് ഉപയോഗിച്ചാണ് അതോറിറ്റി വിമാനത്താവള വികസനങ്ങളും മറ്റും നടത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago