സമസ്ത ബഹ്‌റൈന്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മനാമ: സമസ്ത ബഹ്‌റൈന്‍ ഗുദൈബിയ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദേശഭാഷാ വിത്യാസമില്ലാതെ നിരവധി സ്വദേശികളും വിദേശികളുമാണ് ക്യാംപില്‍ പങ്കെടുത്തത്. ഗുദൈബിയ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ആസ്റ്റര്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച സൗജന്യ ക്യാംപില്‍ പങ്കെടുക്കാനായി 500 ഓളം പേര്‍ നേരത്തെ തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരുന്നു.
ഇവരെ കൂടാതെ ആസ്റ്ററിലെത്തിയ വിവിധ ദേശക്കാരായ നിരവധി പേര്‍ക്കും സൗജന്യ ചികിത്സയും മരുന്നും നല്‍കാനായതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ചികിത്സക്കു പുറമെ അവശ്യമായ മരുന്നുകള്‍, എക്‌സ്‌റേ, സ്‌കാനിംഗ്, ഇ.സി.ജി തുടങ്ങിയവയും സൗജന്യമായിരുന്നു.
ഗുദൈബിയയിലെ സമസ്ത മദ്രസയുടെ ദശ വാര്‍ഷികത്തിന്റെ ഭാഗമായി 'ഇല്‍മ് 2017' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്.
ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഭിക് റോയ്, സയ്യിദ് ത്വാഹിര്‍ തങ്ങള്‍ ആസ്റ്റര്‍ തുടങ്ങിയ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍,അങ്കമാലി എം എല്‍ എ റോജി എം ജോണ്‍, സമസ്ത ബഹ്‌റൈന്‍ കേന്ദ്ര സെക്രട്ടറി എസ് എം അബ്ദുള്‍ വാഹിദ്, പ്രിന്‍സ് നടരാജന്‍, രാജു കല്ലുംപുറം, ഡോ ദിവ്യ, ചെംബന്‍ ജലാല്‍, റഫീഖ് അബ്ദുല്ല, പി വി രാധാകൃഷ്ണന്‍, സുബൈര്‍ കണ്ണൂര്‍, ഷാഫി പാറക്കട്ട, ജാഫര്‍ മൈതാനി, ഇബ്രാഹിം പുറക്കാട്ടിരി, ഫൈസല്‍ കോട്ടപ്പള്ളി, എ പി ഫൈസല്‍, നൗഫല്‍ എടയന്നൂര്‍, ബിനു കുന്നന്‍താനം എന്നിവര്‍ സംബന്ധിച്ചു. അന്‍സാര്‍ അന്‍വരി,
അശ്‌റഫ് കാട്ടില്‍ പീടിക, നൂറുദ്ദീന്‍ മുണ്ടേരി, അബ്ദുറഹ്മാന്‍ മാട്ടൂല്‍, അബൂബക്കര്‍ ഹാജി, ശിഹാബ് അറഫ, ഫിറോസ് അറഫ, ഹാരിസ് പഴയങ്ങാടി, ഉസ്മാന്‍ ടി പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."