പടയൊരുക്കം: യു.ഡി.എഫ് യുവജന വിളംബര ജാഥ ഇരിട്ടിയില്‍
ഇരിട്ടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ പ്രചാരണാര്‍ഥം യു.ഡി.എഫ് യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വിളംബര ജാഥയും ലഘുലേഖ വിതരണവും നടത്തുവാന്‍ യു.ഡി.വൈ.എഫ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. നവംബര്‍ നാലിന് വൈകുന്നേരം മൂന്നുമണിക്ക് ഇരിട്ടിയിലെത്തുന്ന ജാഥയുടെ പ്രചാരണാര്‍ഥം നവംബര്‍ മൂന്നിന് ഇരിട്ടി, പേരാവൂര്‍ മേഖലകളിലായി രണ്ട് വിളംബര ജാഥകള്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലൂടെ പര്യടനം നടത്തി വൈകുന്നേരം അഞ്ചുമണിക്ക് ഇരിട്ടിയില്‍ സമാപിക്കും. ഇരിട്ടി മേഖലയിലെ ജാഥ മാടത്തിയില്‍ നിന്നാരംഭിച്ച് പായം, അയ്യങ്കുന്ന്, ആറളം പഞ്ചായത്തുകളിലൂടെയും പേരാവൂര്‍ മേഖലയിലെ ജാഥ കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ ആരംഭിച്ച് കണിച്ചാര്‍, കേളകം, പേരാവൂര്‍, മുഴക്കുന്ന് പഞ്ചായത്തുകളിലെ പര്യടനത്തിനു ശേഷം ഇരിട്ടിയില്‍ സമാപിക്കും. ഒക്‌ടോബര്‍ 31ന് നിയോജകമണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളില്‍ പടയൊരുക്കത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്യും. നേതൃയോഗം അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ പുന്നാട് അധ്യക്ഷനായി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ്, യു.ഡി.എഫ് ചെയര്‍മാന്‍ പി.കെ ജനാര്‍ദ്ദനന്‍, മുസ്‌ലിംലീഗ് പേരാവൂര്‍ നിയോജകമണ്ഡലം സെക്രട്ടറി സി. അബ്ദുള്ള, ജോസ് ജേക്കബ്ബ്, എം. അജേഷ്, നസീര്‍ നെല്ലൂര്‍, കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റ് ജോസ് ജോസഫ്, ശരത്ചന്ദ്രന്‍, കെ. സുമേഷ്‌കുമാര്‍, ഫവാസ് പുന്നാട്, ആല്‍ബന്‍ അഗസ്റ്റിന്‍, കെ.പി നമേഷ്, ഷാനിദ് പുന്നാട്, ഷഹീര്‍ കീഴ്പ്പള്ളി, ജോമിറ്റ് ജോണ്‍, അജ്മല്‍ ആറളം, നിവില്‍ മാനുവല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."