പുറപ്പുഴ പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച്
വഴിത്തല: കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട് പഞ്ചായത്ത് തോട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുറപ്പുഴ പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.
മാര്‍ച്ചിനും ധര്‍ണയ്ക്കും ശേഷം പഞ്ചായത്തിലെ കുടിവെള്ളം പ്രശ്നം സംബന്ധിച്ചുള്ള ഭീമ ഹര്‍ജി സെക്രട്ടറിക്ക് കൈമാറി. കേരള കോണ്‍ഗ്രസ് (എം) ഒഴികെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായാണ് പ്രക്ഷോഭം നടത്തിയത്.
പഞ്ചായത്ത് ഓഫിസിന് മുമ്പില്‍ നടന്ന ധര്‍ണ്ണ ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം എം ജെ ജോണ്സണ് ഉദ്ഘാടനം ചെയ്തു.
സി.പി.എം ലോക്കല്‍ സെക്രട്ടറി കെ ആര് രമണന്, ബിജെപി പുറപ്പുഴ മണ്ഡലം പ്രസിഡന്റ് സഹജന്, ജനതാദള്‍ എസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പി പി അനില്‍കുമാര്‍, സിപിഐ നേതാവ് പ്രസാദ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ കെ ഭാസ്ക്കരന്‍, കോണ്‍ഗ്രസ് നേതാവ് മാര്ട്ടിന് ജോസഫ്, ലിഗിന് പി ഗോപിനാഥ് തുടങ്ങിയവര്‍ ധര്‍ണ്ണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."