ഹര്‍ത്താലില്‍ നിയമലംഘനം നടത്തിയില്ലെന്ന് ചെന്നിത്തലയുടെ സത്യവാങ്മൂലം
കൊച്ചി : ഇന്ധനവില വര്‍ധനക്കെതിരേ ഒക്ടോബര്‍ 16 ന് യു.ഡി.എഫ് സമാധാനപരമായി ഹര്‍ത്താല്‍ നടത്തിയത് നിയമ വിരുദ്ധമല്ലെന്നു വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. യു.ഡി.എഫ് ഹര്‍ത്താലിനെതിരേ ചങ്ങനാശേരി സ്വദേശി സോജന്‍ പവിയാനോസ് നല്‍കിയ ഹരജിയിലാണ് രമേശ് ചെന്നിത്തല മറുപടി സത്യവാങ്മൂലം നല്‍കിയത്.
സംസ്ഥാനത്ത് നടത്തിയ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴിച്ചാല്‍ സമാധാനപരമായിരുന്നു. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരേ സമാധാനപരമായി ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം ചെയ്തത്. ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ നിയമ ലംഘനം നടത്തിയെന്ന ആക്ഷേപം തെറ്റാണ്. സമാധാനപരമായി സമരം ചെയ്യുന്നതിന് നിയമ തടസമില്ല.
അക്രമ സംഭവങ്ങള്‍ ഉണ്ടായത് പൊലിസിന്റെ വീഴ്ച മൂലമാണ്. അനിഷ്ട സംഭവങ്ങള്‍ തടയാന്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കാത്തതും ഒറ്റപ്പെട്ട അക്രമങ്ങള്‍ക്ക് കാരണമായി-സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."