പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും
മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 54ാമത് സംസ്ഥാന സമ്മേളനത്തിനു ഇന്നു മലപ്പുറത്ത് തുടക്കമാവും. ഗൗരി ലങ്കേഷ് നഗറില്‍ (നൂറാടി റോസ് ലോഞ്ച്) രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടെ രണ്ടു ദിവസം നീളുന്ന പരിപാടികള്‍ക്ക് തിരശ്ശീല ഉയരും. രാവിലെ 10ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനാകും. മന്ത്രി കെ.ടി ജലീല്‍, അഡ്വ. തമ്പാന്‍ തോമസ് എന്നിവര്‍ സംസാരിക്കും.
വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷനാകും. വിവിധ പുരസ്‌കാരങ്ങള്‍ നേടിയ മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. മന്ത്രി വി.എസ് സുനില്‍ കുമാര്‍, എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്, എം.ഐ ഷാനവാസ്, ജില്ലയിലെ എം.എല്‍.എമാര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിക്കും. ഞായറാഴ്ച വൈകിട്ട് നാലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസംഗിക്കും. വൈകിട്ട് ആറിന് ഗായകന്‍ ഉമ്പായിയുടെ ഗസല്‍ വിരുന്നോടെ സമ്മേളനത്തിന് സമാപനമാകും. സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം നഗരത്തില്‍ വിളംബരറാലി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."