കശ്മിരിന് സ്വയംഭരണാധികാരം നല്‍കണമെന്ന് ചിദംബരം; വിമര്‍ശനവുമായി ബി.ജെ.പി
ന്യൂഡല്‍ഹി: ജമ്മു കശ്മിരിന് സ്വയംഭരണാധികാരം നല്‍കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പ്രസ്താവന വിവാദത്തില്‍.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഉള്‍ക്കൊള്ളണമെന്നും ആ വാചകങ്ങളെ ബഹുമാനിക്കണമെന്നുമാണ് കശ്മിരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നുവെച്ചാല്‍ ആവര്‍ ആഗ്രഹിക്കുന്നത് സ്വയംഭരണാധികാരമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മിരിലെ ജനങ്ങളുമായി താന്‍ നടത്തിയ ചര്‍ച്ചയിലും അവര്‍ അവര്‍ സ്വയം ഭരണം ആഗ്രഹിക്കുന്നുവെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. ജമ്മുകശ്മിരിന് സ്വതന്ത്ര ഭരണാധികാരം നല്‍കണമെന്ന അഭിപ്രായമാണോ താങ്കളുടേത് എന്ന ചോദ്യത്തിന്, 'അതെ' എന്നാണ് ചിദംബരം മറുപടി നല്‍കിയത്.
ശനിയാഴ്ച്ചയാണ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച പ്രസ്താവന ചിദംബരം നടത്തിയത്.
ചിദംബരത്തിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തി. പരാമര്‍ശം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമര്‍ശിച്ചു. ഭാരതത്തിനെ തുണ്ടം തുണ്ടമാക്കും എന്ന് മുദ്രാവാക്യം വിളിച്ചവരെ പിന്തുണച്ചവരില്‍ നിന്ന് ഇത്രയോക്കെയേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് സ്മൃതി കുറ്റപ്പെടുത്തി.
അതേസമയം കശ്മിര്‍ വിഷയത്തില്‍ ചിദംബരത്തിന്റെ നിലപാട് കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു.ചിദംബരത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."