HOME
DETAILS

'പടയൊരുക്കം' നാളെ തുടങ്ങും

  
backup
October 30, 2017 | 6:34 PM

%e0%b4%aa%e0%b4%9f%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81


തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ യു.ഡി.എഫ് നടത്തുന്ന പടയൊരുക്കം ജാഥയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവംബര്‍ ഒന്നിന് വൈകിട്ട് മൂന്നിന് കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ എ.കെ ആന്റണി ജാഥ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അധ്യക്ഷനാകും.
ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, എ.ഐ.സി.സി ജന. സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ.സി വേണുഗോപാല്‍, കര്‍ണാടക മന്ത്രിമാരായ യു.ടി ഖാദര്‍, രാമാനന്ദറായ് പങ്കെടുക്കും. ഇതിന് മുന്നോടിയായി ഒക്ടോബര്‍ 31ന് കെ.പി.സി.സി കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഫാസിസത്തിനെതിരേ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന കലാജാഥ ഉപ്പളയില്‍ ശബ്‌നം ഹാശ്മി ഉദ്ഘാടനം ചെയ്യും.
നവംബര്‍ എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മേഖലാ റാലി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പി. ചിദംബരം, ശരദ് യാദവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. അന്നേദിവസം നോട്ട് പിന്‍വലിക്കലിന്റെ ഒന്നാം വാര്‍ഷികം യു.ഡി.എഫ് കരിദിനമായി ആചരിക്കും. 18ന് കൊച്ചി രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന റാലി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ ഒന്നിന് പടയൊരുക്കത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ലക്ഷങ്ങള്‍ അണിനിരക്കുന്ന റാലി സംഘടിപ്പിക്കും. സമാപന സമ്മേളനം കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. ഗുലാം നബി ആസാദ്, പി. ചിദംബരം പങ്കെടുക്കും. ജാഥയ്ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ഒരു കോടി ഒപ്പു ശേഖരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  9 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  9 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  9 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  9 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  9 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  9 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  9 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  9 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  9 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  9 days ago