HOME
DETAILS

ജി.എസ്.ടി ചരക്ക് സേവന നികുതി 'മേഖലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ'

  
backup
October 30, 2017 | 6:37 PM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81


കാഞ്ഞങ്ങാട്: ജി.എസ്.ടി നെറ്റ്‌വര്‍ക്ക് സംവിധാനത്തിലെ അപാകതകളും അതുവഴി മാസം തോറും സമര്‍പ്പിക്കേണ്ട നികുതി റിട്ടേണുകളുടെ അതീവ ഗുരുതരമായ സങ്കീര്‍ണതകളും ചെറുകിട വ്യാപാര വ്യവസായ മേഖലകളെയും ടാക്‌സ് പ്രാക്ടീഷണേഴ്‌സ് സമൂഹത്തിനെയും ഉന്മൂലനം ചെയ്യുമെന്ന് ഓള്‍ കേരള ഇന്‍കം ടാക്‌സ് ആന്‍ഡ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു. ലോകം ആകെ അംഗീകരിച്ചിട്ടുള്ള ഒരു പരിഷ്‌കൃത നികുതി സംവിധാനമാണ് ജി.എസ്.ടി. എന്നാല്‍ മറ്റ് വിദേശ രാജ്യങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ട അപരിഷ്‌കൃത രൂപമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജി.എസ്.ടി പരോക്ഷ നികുതി മേഖലയില്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാസത്തെ മൊത്തം രജിസ്‌റ്റേര്‍ഡ് വ്യാപാരികളില്‍ കേവലം 14 ശതമാനം എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ കേവലം പത്തുശതമാനം പിരിക്കുവാന്‍ 86 ശതമാനം രജിസ്റ്റേര്‍ഡ് വ്യാപാരികളെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നും ഭാരാവാഹികള്‍ അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.വി സുരേഷ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍, നവീന്‍ കുമാര്‍, മറിയാമ്മ, യതീഷ് കാമത്ത്, നാഗരാജന്‍ എന്നിവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു'; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസുകാരിയായി തന്നെ തുടരുമെന്ന് ലാലി ജെയിംസ്

Kerala
  •  6 days ago
No Image

സ്വര്‍ണവില കുതിക്കുന്നു; ആശങ്ക ഒഴിയാതെ വിവാഹ വിപണി

Kerala
  •  6 days ago
No Image

ട്രംപ്-സെലെൻസ്‌കി കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് കീവിൽ റഷ്യയുടെ മിസൈൽ വർഷം; സമാധാന ചർച്ചകൾക്ക് മേൽ നിഴൽ വീഴ്ത്തി കനത്ത ആക്രമണം

International
  •  6 days ago
No Image

റോഡരികില്‍ നിന്ന് നിസ്‌കരിക്കുകയായിരുന്ന ഫലസ്തീന്‍ യുവാവിന്റെ ശരീരത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രാഈല്‍ സൈനികന്‍

National
  •  6 days ago
No Image

പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചു; കെപിസിസി നേതാവ് എൻ. സുബ്രഹ്മണ്യൻ പൊലിസ് കസ്റ്റഡിയിൽ

crime
  •  6 days ago
No Image

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെന്ന വ്യാജേന 'ഹണിട്രാപ്പ്'; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് പണം കവർന്ന ആറംഗ സംഘം പിടിയിൽ

crime
  •  6 days ago
No Image

ശ്രീലേഖ ഇടഞ്ഞുതന്നെ, അനുനയ ശ്രമങ്ങൾ പാളി; ബിജെപിയിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

Kerala
  •  6 days ago
No Image

ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം 

Kerala
  •  6 days ago
No Image

ഐടി കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം

crime
  •  6 days ago
No Image

മൊബൈൽ ഫോൺ വായ്പാ തിരിച്ചടവ് മുടങ്ങി; താമരശ്ശേരിയിൽ യുവാവിനെ ഫൈനാൻസ് ജീവനക്കാർ കത്തികൊണ്ടു കുത്തി പരിക്കേൽപ്പിച്ചു; മൂന്നുപേർ കസ്റ്റഡിയിൽ

crime
  •  6 days ago