HOME
DETAILS

അനുഭവവേദ്യ ടൂറിസം; ബി.ആര്‍.ഡി.സി പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ ഭരണാനുമതി

  
backup
October 30 2017 | 18:10 PM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%b5%e0%b5%87%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d



കാസര്‍കോട്: ആഗോള വിനോദ സഞ്ചാര മേഖലയില്‍ അനുഭവവേദ്യ ടൂറിസത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് ബി.ആര്‍.ഡി.സി നടപ്പാക്കുന്ന പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ ഭരണാനുമതി. ഉത്തര മലബാറില്‍ നിലവിലുള്ളതും വിദേശ-ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് ആകര്‍ഷകമാകുന്നതുമായ പ്രത്യേകതകള്‍ കണ്ടെത്തി പ്രചരിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉത്തര മലബാറിലൈ സുരംഗകളാണ് (തുരങ്കം) പ്രചരണത്തിന് ഉദ്ദേശിക്കുന്നത്. ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളിലുള്ള നൂറുകണക്കിന് സുരംഗകള്‍ ജലവിഭവ വിദഗ്ധര്‍ക്ക് അത്ഭുതമാണ്. കടുത്ത വേനല്‍ക്കാലത്തുപോലും ജലലഭ്യത നല്‍കുന്നതാണ് മനുഷ്യനിര്‍മിതമായ സുരംഗകള്‍. ഇവയെക്കുറിച്ച് വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കാര്യമായ അറിവൊന്നുമില്ല. ഇത്തരം പ്രത്യേകതകള്‍ കണ്ടെത്തി അവയുടെ വീഡിയോ ബ്രോഷറുകള്‍ നിര്‍മിച്ചാണ് പ്രചാരണം. ഉന്നത നിലവാരമുള്ള വീഡിയോ സാങ്കേതിക വിദ്യയും വിവര സാങ്കേതിക വിദ്യയും കൂട്ടിചേര്‍ത്തു നിര്‍മിക്കുന്ന ഓരോ വീഡിയോ ബ്രോഷറിന്റേയും പ്രധാന ആകര്‍ഷണം നാലു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രമായിരിക്കും. പ്രാദേശിക ജൈവ വൈവിധ്യം, ചെങ്കല്‍ നിര്‍മിതികള്‍, കണ്ടല്‍ക്കാട് എക്കോസിസ്റ്റം തുടങ്ങി വിവിധ വിഷയങ്ങളും പദ്ധതിക്കായി പരിഗണിക്കും. പുതിയ നിര്‍മിതികളോ നിക്ഷേപമോ ആവശ്യമായി വരാത്തതിനാല്‍ ഇത്തരം പ്രത്യേകതകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ടൂറിസം ആകര്‍ഷക ഘടകങ്ങളായി മാറ്റാന്‍ സാധിക്കും.
സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കുറഞ്ഞ ചെലവില്‍ ലോകമെമ്പാടും ഇവ പ്രചരിപ്പിക്കാന്‍ ഡിജിറ്റല്‍ പ്രചാരണോപാധികള്‍ സഹായകമാകും. അനുഭവവേദ്യ ടൂറിസം ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും സഹായകരമാവുന്നതാണ് പദ്ധതി. ഉത്തര മലബാറില്‍ ടൂറിസം സംരംഭങ്ങള്‍ തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് ബി.ആര്‍.ഡി.സി തുടങ്ങിയ സ്‌മൈല്‍ (സ്മാള്‍ ആന്‍ഡ് മീഡിയം ഇന്‍ഡസ്ട്രീസ് ലെവറേജിങ് എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം) പദ്ധതി വഴി 15 സംരംഭങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രകൃതി സൗന്ദര്യം ആസ്വദിക്കുക എന്നതിനപ്പുറം മറ്റു പ്രദേശങ്ങളിലെ സംസ്‌കാരവും ചരിത്രവും ജീവിത രീതികളുമൊക്കെ അറിയുന്നതിന് പ്രാധാന്യം നല്‍കുന്നതാണ് അനുഭവവേദ്യ ടൂറിസം. ഇതുവഴി പരിസ്ഥിതി സംരക്ഷണവും സാംസ്‌കാരിക പരിപോഷണവും ഉറപ്പുവരുത്തുക കൂടി ചെയ്യുന്നുവെന്ന് ബി.ആര്‍.ഡി.സി മാനേജിങ് ഡയരക്ടര്‍ ടി.കെ മന്‍സൂര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago