HOME
DETAILS

ആധാര്‍ കേസ്: കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസ്

  
backup
October 30, 2017 | 6:44 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d


 ന്യൂഡല്‍ഹി: വിവിധ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യംചെയ്യുന്ന ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസയച്ചു. വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കാനാണ് സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ഫോണ്‍ സിംകാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹരജിയില്‍ വിവിധ സ്വകാര്യ ടെലികോം കമ്പനികള്‍ക്കും നോട്ടിസയച്ചിട്ടുണ്ട്.
അതേസമയം, ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സംസ്ഥാനങ്ങള്‍ക്കു ചോദ്യംചെയ്യാനാവില്ലെന്നും വ്യക്തികള്‍ക്ക് ചോദ്യംചെയ്യാമെന്നും ചൂണ്ടിക്കാട്ടിയാണ് മമതയുടെ ഹരജി തള്ളിയത്. വ്യക്തിപരമായി വിഷയത്തില്‍ മമതക്ക് കോടതിയെ സമീപിക്കാമെന്നും ജഡ്ജിമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങുന്ന രണ്ടംഗ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ നിയമം ചോദ്യംചെയ്ത് നാളെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി അഭിപ്രായപ്പെട്ടു.
സുപ്രിം കോടതിയുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരമാണ് ബംഗാള്‍ സര്‍ക്കാര്‍ ആധാറിനെ ചോദ്യംചെയ്തത്. എന്നാല്‍, വ്യക്തികള്‍ക്കു മാത്രമേ 32ാം വകുപ്പിനു കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്യാന്‍ കഴിയൂവെന്നും സംസ്ഥാനസര്‍ക്കാരിനു കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഫെഡറല്‍ സംവിധാനമുള്ള ഇന്ത്യയില്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ സംസ്ഥാനങ്ങള്‍ക്കു ചോദ്യം ചെയ്യാനാകില്ല. കേന്ദ്രസര്‍ക്കാര്‍ സാമൂഹിക പദ്ധതികള്‍ക്കുള്‍പ്പെടെ ആധാര്‍ നിര്‍ബന്ധമാക്കിയത് ചര്‍ച്ചചെയ്യേണ്ടതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ അല്ല കോടതിയില്‍ ആവശ്യപ്പെടേണ്ടത്.
ഇക്കാര്യം ആവശ്യപ്പെട്ട് മമതാ ബാനര്‍ജി ഹരജി സമര്‍പ്പിച്ചാല്‍ അത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഹരജി പരിഗണിക്കുന്നതിനിടെ, ആധാര്‍ നിര്‍ബന്ധമാക്കിയത് കുട്ടികള്‍ക്കുള്ള സബ്‌സിഡിയെ ബാധിച്ച കാര്യം മമതക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേസ് പരിഗണിക്കാനായി ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്നും അടുത്തമാസം അവസാനം വാദംകേട്ടു തുടങ്ങുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. ഇന്നലെ മറ്റൊരുകേസിന്റെ വാദത്തിനിടെ വിഷയം അറ്റോര്‍ണി ജനറലാണ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാര്‍ച്ചില്‍ കേസ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസില്‍ വാദംകേള്‍ക്കുന്നത് നീട്ടുകയാണെങ്കില്‍ വിവിധ പദ്ധതികള്‍ക്ക് ആധാര്‍ ആവശ്യമാണെന്ന് നിര്‍ബന്ധമാക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഇതിനെ ഹരജിക്കാരുടെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും വേഗം വാദംകേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ അടുത്തമാസം തന്നെ വാദംകേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് നിലവില്‍ കോടതി മുന്‍പാകെയുള്ളത്. ആറുസേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് അനുവദിച്ച് സുപ്രിം കോടതി 2015 ഒക്ടോബറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ മേഖലകളിലേക്കു കൂടി ആധാര്‍ വ്യാപിപ്പിക്കുകയായിരുന്നുവെന്നുമാണ് ഹരജിക്കാരുടെ ആരോപണം.
സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഫലം കിട്ടാന്‍ ആധാര്‍ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി തയാറായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു കോടതി. കേസില്‍ അന്തിമവിധി ഉണ്ടാകുന്നതുവരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും നേരത്തെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനുകൾ ഇനി പറക്കും; പുതിയ സമയക്രമം നാളെ മുതൽ, 79 ട്രെയിനുകളുടെ വേഗത വർധിക്കും

Kerala
  •  3 days ago
No Image

വിമര്‍ശകരോട് പോലും മാന്യമായ ഇടപെടൽ, നിലപാടുകളിലെ സത്യസന്ധത; ബംഗ്ലാദേശിന്റെ ഹൃദയം കവര്‍ന്ന ഖാലിദ സിയ

International
  •  3 days ago
No Image

മുസ്‌ലിംകളെ നേരിടാൻ വീടുകൾ തോറും വാളുകൾ വിതരണം ചെയ്തു; ​ഗാസിയാബാദിൽ ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

National
  •  3 days ago
No Image

ആറു പതിറ്റാണ്ടിന്റെ പഴക്കം, ഒടുവിൽ കൈയേറ്റം എന്ന് മുദ്ര; സംഭലിൽ വീണ്ടും ബുൾഡോസർ രാജ്; ആശങ്കയൊഴിയാതെ ജനങ്ങൾ

National
  •  3 days ago
No Image

ഇന്ന് ഭാഗിക മേഘാവൃത അന്തരീക്ഷം, ശൈത്യം, ശക്തമായ കാറ്റ് | UAE Weather

uae
  •  3 days ago
No Image

ബംഗ്ലാദേശിലെ അക്രമങ്ങള്‍ അംഗീകരിക്കാനാകില്ല; ഒപ്പം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തീവ്ര വിദ്വേഷം കാണാതിരിക്കാനുമാകില്ല: അര്‍ഷദ് മദനി

National
  •  3 days ago
No Image

ചരിത്രം കുറിച്ച് സദാഫ് ചൗധരി; ജിദ്ദയിലെ ആദ്യ വനിതാ ഹജ്ജ് കോൺസൽ

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; മണിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  3 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  4 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  4 days ago