പിതാവിന്റെ സ്മരണക്കായി പാലിയേറ്റീവ് ക്ലിനിക്കിന് സ്ഥലം നല്കി
കൊളത്തൂര്‍: കൊളത്തൂരിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന കെ.എസ് ഉണ്ണിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സാമൂഹികപ്രവര്‍ത്തകനായ മകന് സുനില്‍ വാരിയര്‍ പിതാവിന്റെ സ്മരണക്കായി പാലിയേറ്റീവ് പെയ്ന് ആന്‍ഡ് പാലിയേറ്റീവ് ക്ലീനിക്കിന് ഓഫിസ് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കി. ചടങ്ങില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ രേഖകള്‍ കൈമാറി. പാലിയേറ്റീവ് പ്രസിഡന്റണ്ട് എം വിജയലക്ഷ്മി ടീച്ചര്‍ അധ്യക്ഷയായി,
പാലിയേറ്റീവ് സെക്രട്ടറി യൂസുഫ് മാസ്റ്റര്‍, സി മുരളീധരന്, സി സിലിയാമ്മ ടീച്ചര്‍, പൂഴിത്തറ ശിഹാബ്, കെ .പി ഹംസ മാസ്റ്റര്‍, മുരളി മാസ്റ്റര്‍, കല്ലിങ്ങല്‍ ഉണ്ണി, എന്‍ മൊയ്തീന് മാസ്റ്റര്‍, സുനില്‍ വാരിയര്‍,ബാലകൃഷ്ണന് വലിയാട്ട്, സലാം മാസ്റ്റര്‍ സംസാരിച്ചു.
കുറുപ്പത്താല്‍ ടൗണിലെ ടെലഫോണ്‍ എക്സ്ചേഞ്ചിനു സമീപം ആറുസെന്റ് സ്ഥലമാണ് പാലിയേറ്റീവിന് സംഭാവന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."