വനിതാ സംരഭകരെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന്
കല്‍പ്പറ്റ: ചെറുകിട വനിതാ സംരഭകരെ ജി.എസ്.ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് ജില്ല കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ജി.എസ്.ടിയിലെ അപാകതകള്ക്കെതിരേയും മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചും നവബര്‍ ഒന്നിന്ന് നടത്തുന്ന കടയടപ്പ് പണിമുടക്ക് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
അന്നേ ദിവസം സെക്രട്ടറിയേറ്റ് ഉപരോധ സമരത്തില്‍ ജില്ലയില്‍ നിന്നും മുന്നൂറ് വനിതാ പ്രതിനിധികള്‍ പങ്കെടുക്കും.
യോഗം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിങ് ജില്ലാ പ്രസിഡന്റ് ഷൈലജ ഹരിദാസ് അധ്യക്ഷയായി.
ഒ.വി വര്‍ഗീസ്, ഇ ഹൈദ്രു, ജോജിന്‍ ടി ജോയ്, മാത്യു തോമസ്, വിജയന് കുടിലില്‍, സി.വി വര്‍ഗീസ്, അഷറഫ് വേങ്ങാട്ട്, മുജീബ് ചുണ്ടേല്‍, അഷറഫ് കൊട്ടാരം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ശ്രീജ ശിവദാസ് (പ്രസി), സാലി ഷാജി, ബിന്ദു രത്നന്, വിന്‍സി (വൈ.പ്രസി), സിജിത്ത് ജയപ്രകാശ് (ജന.സെക്ര), മേരിക്കുട്ടി, ലിസി ശശിധരന്, മഞ്ജു (ജോ.സെക്ര), ആര് കല (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."