വൃക്കതട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം: കോയമ്പത്തൂര്‍ ഹ്യൂമന്‍ റൈറ്റ്സ് ഫോറം
കോയമ്പത്തൂര്‍: ഈറോഡിലെ പള്ളിപാളയം, കാവേരിപട്ടണം എന്നീ ഗ്രാമങ്ങളില്‍ നിന്നു തൊഴിലാളികളെയും കര്‍ഷകരേയും എറണാകുളത്തെ ആശുപത്രിയിലെത്തിച്ച് വൃക്ക അപഹരിച്ചതായുള്ള കേസ് അന്വേഷണം സി.ബി.ഐക്കു വിടണമെന്ന് കോയമ്പത്തൂര്‍ ഹ്യൂമന്‍ റൈറ്റ്സ് ഫോറം ചെയര്മാന് അഡ്വ. വി.പി സാരഥി തമിഴ്നാട് മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.
മൂവായിരത്തിലേറെ പേര് തട്ടിപ്പിനിരയായെന്ന് പരാതിയില്‍ പറയുന്നു. തട്ടിപ്പുകാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട രവി (30) എന്ന യുവാവ് ഈറോഡ് പൊലിസില്‍ നല്കിയ പരാതി ഞെട്ടിക്കുന്നതാണ്. തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ മഫിയാ സംഘങ്ങളാണെന്നിരിക്കെ തമിഴ്നാട് പൊലിസിന്റെ അന്വേഷണം പ്രഹസനമാവുമെന്നതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു.
അന്വേഷണം പ്രഖ്യാപിക്കാതെ വന്നാല്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് പെരിയാര്‍ ദ്രാവിഡ കഴകം വിഷയത്തിലുള്ള സമരപരിപാടികള്‍ ഇന്നു പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."