ദാറുല്‍ഹുദാ യു.ജി സമ്മിറ്റ്
ചേലേമ്പ്ര: ആഗോളതലത്തില്‍ മുസ്ലിംകള് അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് ചര്ച്ചകള്നടത്തി ദാറുല്‍ ഹുദാ യു.ജി സമ്മിറ്റ് സമാപിച്ചു.
ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വിദ്യാര്‍ഥി കൂട്ടായ്മയായ ദാറുല്‍ഹുദാ സ്റ്റുഡന്റ്സ് യൂനിയന്‍ (ഡി.എസ്.യു) ചേലേമ്പ്ര മന്ഹജുറശാദ് ഇസ്ലാമിക് കോളജില്‍ സംഘടിപ്പിച്ച സമ്മിറ്റില്‍ ദാറുല്‍ഹുദക്ക് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 14 യു.ജി കോളജുകളിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളാണ് പങ്കെടുത്തത്.
സമ്മിറ്റില്‍ യു.ജി സംഘടനകളുടെ പ്രവര്‍ത്തന വിശകലനം, ക്യാംപ് ഫയര്‍, ഒന്നിച്ചിരിക്കാം തുടങ്ങിയ വിവിധ സെഷനുകള്‍ നടന്നു. ദാറുല്‍ഹുദാ പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. ഹാജി കെ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സൈദ് മുഹമ്മദ് ഹാജി, മുജീബ് റഹ്മാന്, നൗഫല്‍ ഹുദവി തിരുവള്ളൂര്‍, അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട്, ശബീര്‍ ഹുദവി പൊന്മള എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."