അവകാശ ധ്വംസനം പ്രതിരോധിക്കും: ജിഫ്‌രി തങ്ങള്‍
ചാവക്കാട്: ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഭരണകൂട ഭീകരതയോ ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങക്ക് തടയിടാനോ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും ജനാധിപത്യ ഭരണസംവിധാനം അനുവദിക്കുന്ന അവകാശ സംരക്ഷണത്തിനായി ഏതറ്റം വരേയും സമസ്ത പോകുമെന്നും പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത തൃശൂര്‍ ജില്ലാ അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും വ്യക്തികള്‍ ചെയ്യുന്ന മോശം പ്രവര്‍ത്തനങ്ങളെ ആ മതത്തിന്റെ തത്വങ്ങളാക്കാനുള്ള ശ്രമങ്ങള്‍ അപകടമാണ്. മതം ഉയര്‍ത്തുന്ന ഉന്നത മൂല്യങ്ങളെ പ്രചരിപ്പിക്കലും അവയുടെ സംരക്ഷണവും സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടേയും കടമയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
മുത്വലാഖും ഏക സിവില്‍കോഡും അടക്കമുള്ള വിഷയങ്ങളില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ അല്‍പജ്ഞാനികളുടെ വിശദീകരണം പലപ്പോഴും അപകടം വരുത്തുന്നു. ഇന്ത്യാ രാജ്യം അവിടത്തെ ന്യുനപക്ഷങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ ആരുടേയും ഔദാര്യമല്ലെന്നും ഭരണഘടന അനുവദിച്ചു തന്ന അവകാശമാണെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ അധ്യക്ഷനായി. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എം.എം മുഹ്‌യുദ്ദീന്‍ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം,പി.ടി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."