HOME
DETAILS
MAL
വാടകക്ക് ഗര്‍ഭപാത്രം നല്കുന്ന നിയമം നടപ്പാക്കും
backup
November 03 2017 | 01:11 AM
ഹൈദരാബാദ്: വാടകക്ക് ഗര്‍ഭപാത്രം നല്കുന്ന നിയമം നടപ്പാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി സി. ലക്ഷ്മ റെഡ്ഡി. കഴിഞ്ഞ വര്‍ഷം ഇതുസംബന്ധിച്ച നിയമം ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ഇന്നലെ നിയമസഭയില്‍ ആരോഗ്യമന്ത്രി അറിയിച്ചു.
ഹൈദരാബാദ് കേന്ദ്രീകരിച്ച് അനധികൃതമായി വന്ധ്യതാനിവാരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കോണ്‍ഗ്രസ് അംഗങ്ങളായ ജി.ചിന്നറെഡ്ഡി, ജെ.ഗീതാ റെഡ്ഡി, പത്മാവതി റെഡ്ഡി എന്നിവര്‍ വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു ആരോഗ്യമന്ത്രി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."