അമ്പലപ്പാറയിലെ മാവോയിസ്റ്റ് വെടിവയ്പ്പ്: പ്രതി റീന ജോയ്‌സിനെ തെളിവെടുപ്പിനെത്തിച്ചു
മണ്ണാര്‍ക്കാട്: പൊലിസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ റീന ജോയ്‌സിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷാ വലയത്തില്‍ ഇന്നലെ ഉച്ചക്ക് 12.20 ഓടെയാണ് അട്ടപ്പാടി ഡിവൈ.എസ്.പി ടി.കെ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുളള സംഘം വെടിവയ്പ്പ് നടന്ന റബര്‍ തോട്ടത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
2015 നവംബര്‍ 29നാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ പളളിശ്ശേരി വനമേഖലയില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 28ാം തീയതി ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളെത്തി എന്ന വിവരത്തെ തുടര്‍ന്ന് തണ്ടര്‍ ബോള്‍ട്ട് സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. തുടര്‍ന്ന് രക്ഷപ്പെട്ട റീന ജോയ്‌സിനെ കഴിഞ്ഞ മാസം 23നാണ് തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് വെല്ലൂര്‍ വനിതാ സെന്‍ട്രല്‍ ജയിലില്‍ അടച്ച ഇവരെ അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട് കോടതിയുടെ പ്രത്യേക വാറന്‍ഡുമായി കേരള പൊലിസിന് കൈമാറുകയായിരുന്നു. റീന ജോയ്‌സിനെ കൂടാതെ ചന്ദ്ര, കല എന്നീ രണ്ടുപേരെയും തമിഴ്‌നാട് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റീന ജോയ്‌സിനെ തെളിവെടുപ്പ് നടത്തിയശേഷം മൂന്ന് മണിയോടെ ജില്ലാ കോടതിയില്‍ ഹാജരാക്കി. പിന്നീട് വെല്ലൂര്‍ ജയിലിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."