HOME
DETAILS
MAL
കമ്പനികളുടെ നിരോധനം നീക്കുന്നതിനുള്ള നടപടികള്‍ ഓണ്‍ലൈന്‍ മുഖേനയായിരിക്കും
backup
November 03 2017 | 10:11 AM
ദോഹ: ഖത്തറിലെ കമ്പനികളുടെ നിരോധനം നീക്കുന്നതിനുള്ള നടപടികള്‍ ഓണ്‍ലൈന്‍ മുഖേനയായിരിക്കുമെന്ന് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മുതല്‍ വെബ്‌സൈറ്റ് മുഖേന മാത്രമാണ് കമ്പനികള്‍ക്ക് ഈ അപേക്ഷ സമര്‍പ്പിക്കാനാവുകയുള്ളൂ. ബന്ധപ്പെട്ട സ്ഥാപനം വേതന സംരക്ഷണ സംവിധാനത്തില്‍ (ഡബ്ല്യു.പി.എസ്) ഉള്‍പ്പെട്ടിരിക്കണം. ജീവനക്കാരുടെ വേതനം ഡബ്ല്യു.പി.എസ് മുഖേന യാതൊരു തടസവും കൂടാതെ കൈമാറ്റം ചെയ്തിരിക്കണം. പേ റോള്‍ റെക്കോര്‍ഡുകളും സ്ഥാപനത്തിലെ ജീവനക്കാരുമായി തുല്യമാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."