കൊട്ടാരക്കരയില്‍ ബി.ജെ.പി നേതാവും കുടുംബവും നടത്തിയത് കോടികളുടെ വിസ തട്ടിപ്പ്; എണ്ണൂറോളം പേര് തട്ടിപ്പിനിരയായി
കൊട്ടാരക്കര: ബി.ജെ.പി പ്രാദേശിക നേതാവും കുടുംബവും കൊട്ടാരക്കര കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പ് നടത്തിയതായി പൊലിസ്. 800 ഓളം പേര് തട്ടിപ്പിനിരയായതായി പറയുന്നു.
തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ട് അഞ്ച് പേരെ കൊട്ടാരക്കര പൊലിസ് പിടികൂടിയതായും സൂചനയുണ്ട്. ഹരികൃഷ്ണന്, ഗിരി കൃഷ്ണന്, സഹായികളായ സുബിന്, സുനില്‍, ഏജന്റായി പ്രവര്‍ത്തിച്ച നെടുമണ്‍കാവ് സ്വദേശി സുരേഷ് കുമാര്‍ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
കൊട്ടാരക്കരയിലെ പ്രാദേശിക ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റുമായ പുലമണ്‍ ഗോകുലത്തില്‍ ബിജു (കോട്ടപ്പുറം ബിജു)വിന്റെ മക്കളായ ഹരികൃഷ്ണന്, ഗിരി കൃഷ്ണന് എന്നിവരും പത്തനംതിട്ട സ്വദേശി പ്രിന്‍സ് സക്കറിയ എന്നയാളുമാണ് വിസ തട്ടിപ്പിലെ പ്രധാനികളെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. ബിജുവിനും തട്ടിപ്പില്‍ പങ്കുള്ളതായി പൊലിസ് സംശയിക്കുന്നു.
ദുബായിലെ സ്പിന്നീസ്, അല്ഷിറാവി എന്നീ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കൊട്ടാരക്കര കോട്ടപ്പുറം ഗോകുലത്തില്‍ ഹരികൃഷ്ണനും കുടുംബവും ചേര്‍ന്ന് കോടികള്‍ പലരില്‍ നിന്നും വിസ വാഗ്ദാനം നല്കി തട്ടിച്ചതായി പരാതിയില്‍ പറയുന്നു. പണം തട്ടിയ സംഘത്തെകുറിച്ച് പരാതി നല്കാന് ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി ഇന്നലെ ഇരുന്നൂറോളം പേരാണ് കൊട്ടാരക്കര പൊലിസ് സ്റ്റേഷനിലേക്ക് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും ഈ തട്ടിപ്പുമായി ബന്ധപെട്ട് സംഘത്തിന് കണ്ണികള്‍ ഉള്ളതായി പൊലിസ് സംശയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."