HOME
DETAILS

ഹൂതി നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സഊദി യുഎന്നില്‍

  
backup
November 03, 2017 | 4:11 PM

saudi-arabia-denounces-un-support-for-coup-militias-in-yemen

 

റിയാദ്: യമനില്‍ വിമതരായ ഹൂതികളുടെ സഹായത്തിനായി പണം നല്‍കിയെന്ന യു എന്‍ റിപ്പോര്‍ട്ടിനെതിരേ സഖ്യസേനയുടെ മുന്‍ നിരക്കാരായ സഊദി ശക്തമായി രംഗത്തെത്തി. ഇവരുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് പതിനാലു മില്യണ്‍ ഡോളന്‍ സഹായം നല്‍കിയെന്ന യുഎന്‍ നടപടിക്കെതിരെയാണ് സഊദി രംഗത്തെത്തിയത്.

യു എന്‍ നടപടി അപലപനീയമാണെന്നും സഊദി അതിര്‍ത്തിയില്‍ മാത്രം ആയിരക്കണക്കിന് കുഴിബോംബുകള്‍ നിക്ഷേപിച്ച് ഭീതിപരത്തുന്ന സ്ഥിതി വിശേഷമാന് ഹൂതികള്‍ നടത്തുന്നതെന്നും സഊദി ആരോപിച്ചു.

യു എന്‍ നടപടി പുനഃപരിശോധിക്കണമെന്നും ഹൂതികളെ അംഗീകരിക്കുന്ന നടപടി ഒരിക്കലും സ്വീകാര്യമല്ലെന്നും സഊദി തുറന്നടിച്ചു. യു എന്നില്‍ സ്‌പെഷ്യല്‍ പൊളിറ്റിക്കല്‍ ആന്‍ഡ് ഡികോളനൈസേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ചയിലാണ് സഊദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഏതാനും ആഴ്ച്ചകളായി രൂക്ഷമായ സംഘര്‍ഷം നടക്കുന്ന യമനില്‍ ഇതിനകം അഞ്ഞൂറിലധികം വിമത സൈനികര്‍ കൊല്ലപ്പെട്ടതായി യമന്‍ സൈന്യം അറിയിച്ചു. റിബലുകളായ ഹൂതികളും മറ്റു വിമതരും യമന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളിലും സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്.

പ്രധാന നഗരമായ തായിസിലാണ് ഇപ്പോള്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ നടക്കുന്നത്. കൂടാതെ മറ്റു പല പ്രവിശ്യകളിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. തലസ്ഥാന നഗരിയായ സന്‍ആയിലെ നഹ്മില്‍ നടന്ന വ്യോമാക്രമണത്തില്‍ മാത്രം 200ല്‍ അധികം വിമതരാണ് കൊല്ലപ്പെട്ടത്. കൂടാതെ, വിവിധ ആക്രമണങ്ങളില്‍ ഹൂതികളുടെ വിവിധ വിഭാഗം കമ്മാണ്ടര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  a day ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  a day ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  a day ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  a day ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  a day ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  a day ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  a day ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  a day ago