HOME
DETAILS

ഏഴു വയസ്സുകാരിക്ക് കല്ലൂരിലെ യുവാക്കളുടെ കൈത്താങ്ങ്

  
backup
November 03, 2017 | 6:46 PM

%e0%b4%8f%e0%b4%b4%e0%b5%81-%e0%b4%b5%e0%b4%af%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82

തൃക്കൂര്‍: രക്തം കട്ടപിടിക്കാതെ ശരീരത്തിലെ മുറിവുകളിലൂടെ രക്തംവാര്‍ന്നു പോകുന്ന ഹീമോഫീലിയ രോഗം ബാധിച്ച ഏഴു വയസുകാരിക്ക് കല്ലൂരിലെ യുവാക്കളുടെ കൈതാങ്ങ്. കോടങ്കണ്ടത്ത് ജിന്റോയുടെയും സുമിയുടെയും മകളായ ക്രിസ്റ്റീന (7) ക്ക് കല്ലൂര്‍ സൗഹൃദ യുവസംഗമം പ്രവര്‍ത്തകരാണ് സാമ്പത്തിക സഹായവുമായെത്തിയത്. രണ്ട് മാസം മുന്‍പാണ് കുട്ടിക്ക് രോഗലക്ഷണം കണ്ടത്.
വെല്ലൂര്‍ സി.എം.സി ആസ്പത്രിയിലാണ് ഇതിന് ഫലപ്രദമായ ചികിത്സയുള്ളത്. കുട്ടിയുടെ പിതാവ് ജിന്റോക്കും ഇതേ രോഗലക്ഷണങ്ങള്‍ കാണുന്നുണ്ട്. കുട്ടിയുടെയും പിതാവിന്റെയും രക്ത പരിശോധനക്ക് വലിയ ചെലവ് വരുന്നുണ്ട്.
വാടക വീട്ടില്‍ താമസിക്കുന്ന കുടുംബം നിത്യവൃത്തിക്കു കഷ്ടപ്പെടുകയാണ്. കുട്ടിയുടെ ചികിത്സ ആരംഭിക്കുന്നതിന് തുക കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കുടംബത്തിന് പ്രാഥമിക പരിശോധനയ്ക്കുള്ള തുക സൗഹൃദ യുവസംഗമം പ്രവര്‍ത്തകര്‍ നല്‍കി.
ബ്ലോക്ക് പഞ്ചായത്തംഗം പ്രീബനന്‍ ചുണ്ടേലപ്പറമ്പില്‍, പഞ്ചായത്തംഗങ്ങളായ സന്ദീപ് കണിയത്ത്, സൈമണ്‍ നമ്പാടന്‍ നേതൃത്വം നല്‍കി.
തുടര്‍ചികിത്സക്ക് സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെല്ല് സംഭരണം; രണ്ടുവട്ടം പരാജയപ്പെട്ട സംവിധാനം പരിഷ്‌കാരത്തോടെ വീണ്ടും

Kerala
  •  4 days ago
No Image

രണ്ട് വകുപ്പുകളുടെ ചുമതല: ജോലിഭാരം താങ്ങാനാവാതെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ

Kerala
  •  4 days ago
No Image

മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോ​ഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Kerala
  •  4 days ago
No Image

ഊർജം സംഭരിച്ച് കോൺഗ്രസ്; ഒറ്റക്കെട്ടായി നേതൃത്വം; ലക്ഷ്യം നിയമസഭ

Kerala
  •  4 days ago
No Image

കേരളം പിടിക്കാൻ 'ലക്ഷ്യ'മുറപ്പിച്ച് കോൺഗ്രസ്; ലീഡർഷിപ്പ് ക്യാംപിന് സമാപനം

Kerala
  •  4 days ago
No Image

രാജ്യവ്യാപക എസ്.ഐ.ആർ; ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

National
  •  4 days ago
No Image

മുസഫയില്‍ പൊതു പാര്‍ക്കിങ്ങിന് 12 മുതല്‍ പണമടയ്ക്കണം

uae
  •  4 days ago
No Image

സംഭലില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്: പള്ളിയും മദ്‌റസയും പൊളിച്ചു; ഭൂമി 20 ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും

National
  •  4 days ago
No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  4 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  4 days ago