HOME
DETAILS
MAL
സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് മുളളന്‍കൊല്ലിയില്‍
backup
November 03 2017 | 19:11 PM
പുല്‍പ്പളളി: 62-ാമത് സംസ്ഥാന സീനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ഈ മാസം 21 മുതല്‍ 26 വരെ മുളളന്‍കൊല്ലിയില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രണ്ടാം തവണയാണ് സംസ്ഥാന ചാംപ്യന്‍ഷിപ്പിന് വയനാട് ആതിഥേയത്വം വഹിക്കുന്നത്. ദേശീയ- അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുളള പുരുഷ- വനിതാ ടീമുകള്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരക്കും.
പ്രാഥമിക റൗണ്ട് അടക്കം 52 മത്സരങ്ങളാണ് ഈ ചാംപ്യന്‍ഷിപ്പിലുളളത്. 2018 ജനുവരിയില്‍ ചെന്നൈയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധാനം ചെയ്യാനുളള ടീമിനെ തെരഞ്ഞെടുക്കുന്നത് ഈ ചാംപ്യന്‍ഷിപ്പിലെ താരങ്ങളുടെ പ്രകടനത്തിനനുസരിച്ചായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."