വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച നാലംഗ സംഘം അറസ്റ്റില്‍
ഭോപ്പാല്‍: സിവില്‍ സര്‍വിസ് കോച്ചിങ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്ന വിദ്യാര്‍ഥിനിയെ നാലംഗ സംഘം പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു.
ഭോപ്പാലിലെ ഹബീബ് ഗഞ്ച് മേഖലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായതെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലിസ് തയാറായിരുന്നില്ല. ഹബീബ് ഗഞ്ചിലെ റെയില്‍വേ സ്റ്റേഷനിലെ ആര്.പി.എഫ് ഓഫിസിന് 100 മീറ്റര്‍ അകലെ വച്ചാണ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിലുള്‍പ്പെട്ട ഗോലു ബിഹാരി, രാജേഷ്, അമര്‍ ഛോട്ടു, രമേശ് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. ക്ലാസ് കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനിലേക്ക് വരുന്നതിനിടയിലാണ് നാലംഗ സംഘം എത്തി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയത്. ജീവനോടെ വിട്ടാല്‍ തങ്ങള്‍ അകത്താകുമെന്ന് തിരിച്ചറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടയില്‍ മരിച്ചെന്നുകരുതി ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ടെത്തിയ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം പൊലിസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ല. തുടക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് തയാറാകാതിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."