HOME
DETAILS

ജിന്നയുടെ മകള്‍ ദിന വാദിയയുടെ സംസ്‌കാരചടങ്ങുകള്‍ നടന്നു

  
backup
November 04 2017 | 01:11 AM

%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf


ന്യൂയോര്‍ക്ക്: പാകിസ്താന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ഏകമകള്‍ ദിന വാദിയയുടെ സംസ്‌കാരചടങ്ങുകള്‍ ന്യൂയോര്‍ക്കില്‍ നടന്നു. 98കാരിയായ വാദിയ വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ വസതിയിലാണ് അന്തരിച്ചത്.
മകനും വാദിയ ഗ്രൂപ്പ് ചെയര്‍മാനുമായ നുസ്‌ലി എന്‍. വാദിയ, മകള്‍ ദിയാന എന്‍. വാദിയ, പേരമക്കളായ നെസ് വാദിയ, ജെഹ് വാദിയ തുടങ്ങിയവരെല്ലാം അന്ത്യകര്‍മത്തില്‍ പങ്കെടുത്തു. 1919 ഓഗസ്റ്റ് 15ന് ജനിച്ച ദിന വാദിയ ഇന്ത്യാ വിഭജനത്തിന്റെ സമയത്ത് പിതാവിനൊപ്പം പാകിസ്താനിലേക്കു പോകാന്‍ തയാറായിരുന്നില്ല. ഇന്ത്യന്‍ പൗരത്വം തിരഞ്ഞെടുത്ത അവര്‍ 1948ല്‍ പിതാവ് മരിച്ച സമയത്താണ് പാകിസ്താന്‍ ആദ്യമായി സന്ദര്‍ശിച്ചത്. പിന്നീട് 2004ല്‍ നടത്തിയ രണ്ടാം സന്ദര്‍ശനത്തില്‍ കറാച്ചിയിലുള്ള ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ചിരുന്നു.
മുംബൈയിലെ പ്രമുഖ വ്യവസായിയും പാഴ്‌സി മതക്കാരനുമായ നെവില്ലെ വാദിയയെ വിവാഹം ചെയ്തതോടെ ദിന പിതാവുമായി അകന്നിരുന്നു. ന്യൂയോര്‍ക്കിലേക്ക് തിരിക്കുന്നതുവരെ ഇരുവരും മുംബൈയില്‍ സ്ഥിരതാമസമാക്കിയിരുന്നു. അര്‍ധരാത്രി ലണ്ടനിലെ ഒരു സിനിമാ തിയറ്ററില്‍ വച്ചാണ് ദിനയ്ക്ക് മാതാവ് രത്തന്‍ഭായ് ജിന്ന ജന്മം നല്‍കിയതെന്ന് ജിന്നയുടെ ജീവചരിത്രകാരന്‍ സ്റ്റൈന്‍ലി വോള്‍പേര്‍ട്ട് വിവരിച്ചിട്ടുണ്ട്.
പേരമകന്‍ നെസ് വാദിയ ബോളിവുഡ് നടി പ്രീതി സിന്റയുടെ മുന്‍ ഭര്‍ത്താവ് കൂടിയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago