ഏത്തവാഴ കര്‍ഷകര്‍ക്ക് ഇത്തവണ പ്രതീക്ഷയുടെ ഓണക്കാലം
രാജാക്കാട്: എക്കാലവും കണ്ണുനീരും കടബാദ്ധ്യതയും മാത്രം മിച്ചമുണ്ടായിരുന്ന ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് ഇത്തവണ പ്രതീഷയുടെ ഓണക്കാലം.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏത്തക്കായുടെ വില ഉയര്‍ന്നിരിക്കുന്നക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നു. 20 മുതല്‍ 30 രൂപവരെ വില ലഭിച്ചിരുന്ന ഏത്തക്കായ്ക്ക് നിലവില്‍ 60 രൂപയ്ക്ക് മുകളിലാണ് മൊത്തവില.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഓണക്കാലത്ത് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകരുടെ മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി വിടരുന്നത്. കാലവര്‍ഷത്തിലെ ശക്തമായ കാറ്റിലും മഴയിലും കര്‍ഷക സ്വപ്നങ്ങള്‍ കാറ്റെടുത്തുപോകാറാണ് പതിവ്.
ഇതോടൊപ്പം തന്നെ വിലത്തകര്‍ച്ചയും കര്‍ഷകര്‍ക്ക് ഇരുട്ടടി സമാനിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ പകര്‍ന്നു നല്‍കുകയാണ് വിപണി.
കഴിഞ്ഞ സീസണില്‍ വില കുത്തിനെ ഇടിഞ്ഞ് കര്‍ഷകര്‍ കടക്കെണിയിലായതോടെ ഇത്തവണ കൃഷിയിറക്കിയിരിക്കുന്നവര്‍ കുറവാണ്. മുമ്പ് ആയിരം വാഴവരെ പരിപാലിച്ചിരുന്ന കര്‍ഷകര്‍ ഇത്തവണ കൃഷി ചെയ്തത് അഞ്ഞൂറില്‍ താഴെയാണ്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ കൃഷി വ്യാപകമായി നശിച്ച കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഒരുവര്‍ഷക്കാലം പിന്നിട്ടിട്ടും ഒരു രൂപ പോലും സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടില്ല.
ഇത്തരം സാഹചര്യത്തില്‍ ഏത്തക്കായ്ക്ക് വില സ്ഥിരത നിലനിന്ന് കിട്ടിയാല്‍ മാത്രമേ വരും വര്‍ഷങ്ങളില്‍ കൃഷിയുമായി മുമ്പോട്ട് പോകുവാന്‍ കഴിയുകയുള്ളുവെന്നും കര്‍ഷകര്‍ പ്രതികരിച്ചു. നിലവില്‍ വില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ വരുന്ന ഓണക്കാലത്തെ ലക്ഷ്യം വച്ച് കര്‍ഷകര്‍ വ്യാപകമായി കൃഷിയും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."