HOME
DETAILS
MAL
സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു
backup
November 04 2017 | 05:11 AM
കൊച്ചി: മലയാളിയായ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ഇതോടെ ഭാരത സഭയിലെ ആദ്യ വനിത രക്തസാക്ഷിയായി റാണി മരിയ.
ഇന്‍ഡോറില്‍ നടന്ന ചടങ്ങിലാണ് വാഴ്ത്തപ്പെട്ടവളായുള്ള മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചത്.
എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിനിയായ റാണി മരിയ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് സന്യാസീ സഭാംഗമായിരുന്നു. 1995ല്‍ ഇന്‍ഡോറില്‍ വച്ചാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഇവരുടെ സാമൂഹിക ഇടപെടലുകളില്‍ പ്രകോപിതരായ പ്രദേശത്തെ ജന്മിമാര് ക്വട്ടേഷന്‍ നല്കി ഇവരെ കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."